പീരുമേട് : ശ്രീകൃഷ്ണസ്വാമിക്ഷേത്രം പൗരാണിക ഗണത്തിൽ ഉൾപ്പെടുത്തി, ശബരിമല ഇടാത്തവളാമായി പ്രഖ്യാപിക്കണമെന്ന് സിറിയക്ക് തോമസ് എം.എൽ.എ. നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചു.

To advertise here,

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് പീരുമേട് ശ്രീകൃഷ്ണസ്വാമിക്ഷേത്രമുള്ളത്. ദേശീയ പാതയോരത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് ഇതുവഴി കടന്നുപോകുന്നത്.

ഇവർക്ക് വിരിവെച്ചു താമസിക്കുന്നതിനും പ്രാഥമിക കർമങ്ങൾ നടത്തുന്നതിനും വേണ്ട സൗകര്യങ്ങൾ ഒരുക്കി ഒരു ഇടത്താവളം യഥാർഥ്യമാക്കുക, ക്ഷേത്രത്തിന്റെ സമീത്തുകൂടി ഒഴുകുന്ന അഴുതയാർ ശുചീകരിച്ച് ശബരിമലയിലേക്ക് പോകുന്ന ഭക്തർക്ക് ബലിതർപ്പണം നടത്തുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുക, കല്യാണ മണ്ഡപം, ഷോപ്പിങ് കോംപ്ലക്സ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കുക, മഴക്കാലത്ത് ക്ഷേത്രത്തിലേക്ക് ഒലിച്ചുവരുന്ന മലിനജലം തടയുന്നതിനുവേണ്ട അടിയന്തിര നടപടി സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങളാണ് സബ്‌മിഷനിലൂടെ ഉന്നയിച്ചത്.

സിറിയക്ക് തോമസ് ഉന്നയിച്ച കാര്യങ്ങൾ ഗൗരവപൂർവം പരിഹരിക്കുമെന്ന് ദേവസ്വം മന്ത്രി മറുപടിയായി അറിയിച്ചു.