അടിമാലി : സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ, സഞ്ചാരികളുമായി വന്ന ജീപ്പും കൂട്ടിയിടിച്ച് നാലുസ്കൂൾ വിദ്യാർഥികൾക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെ മാങ്കുളം പഞ്ചായത്തിലെ ആനക്കുളത്തിന് സമീപമാണ് അപകടം ഉണ്ടായത്. മാങ്കുളം സെയ്ൻറ് ജോസഫ് സ്കൂളിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. സ്കൂളിൽനിന്നും കുട്ടികളുമായി കുവൈത്ത് സിറ്റിക്ക് പോകവേ കല്ലാറിൽനിന്നും സഞ്ചാരികളുമായി ആനക്കുളത്തിന് വരികയായിരുന്ന ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ജീപ്പ് അമിതവേഗത്തിലായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. അപകടത്തിൽ പരിക്കേറ്റ നാലുകുട്ടികളെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകി. ആരുടെയും പരിക്ക് ഗുരുതരമല്ല.

To advertise here,

ആനക്കുളത്ത് കാട്ടാനകളുടെ നീരാട്ട് കാണുവാൻ സഞ്ചാരികളുമായി എത്തുന്ന വാഹനങ്ങൾ അമിതവേഗതയിലാണ് ഇതുവഴി കടന്നുപോകുന്നതെന്ന് നാട്ടുകാർ പറയുന്നു. മാങ്കുളം ആനക്കുളം റൂട്ടിൽ റോഡിന് വീതികുറവാണ്. എന്നാൽ വിനോദസഞ്ചാരികളുമായി എത്തുന്ന വാഹനങ്ങൾ യാതൊരുനിയന്ത്രണം ഇല്ലാതെയാണ് ഇതുവഴി യാത്ര ചെയ്യുന്നത്. സ്കൂൾവിട്ട്‌ നടന്നുവരുന്ന കുട്ടികളുടെ ജീവനുപോലും ഭീഷണിയാകുന്ന അവസ്ഥയാണ് ഇവിടെയുള്ളത്.