മൂന്നാർ : പടയപ്പയ്ക്ക് പിന്നാലെ ജനവാസ മേഖലയിൽ ഇറങ്ങി ഭീതി വിതച്ച് വിരിക്കൊമ്പൻ എന്ന കാട്ടാനയും. മൂന്നാർ ടൗണിലും പരിസരപ്രദേശങ്ങളിലുള്ള ജനവാസ മേഖലകളിൽ കാട്ടുകൊമ്പൻ പടയപ്പയുടെ സാന്നിധ്യം ഇതിനോടകം തന്നെ വലിയ ചർച്ചയായതാണ്.
ഇതിന് പിന്നാലെ വനം വകുപ്പ് പ്രത്യേക നിരീക്ഷണ സംഘങ്ങളെ ഉൾപ്പെടെ നിയോഗിച്ച് കൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങുന്നത് തടയാൻ പദ്ധതികൾ ഇട്ടിരുന്നു. പടയപ്പ ഒരു ഇടവേള നൽകിയതോടെയാണ് വിരികൊമ്പൻ ആ ദൗത്യമേറ്റെടുത്ത് മൂന്നാറിലെ ജനവാസ മേഖലയിൽ ഇറങ്ങി തോട്ടം തൊഴിലാളി ജനങ്ങൾക്കുള്ളിൽ ഭീതി പടർത്തുന്നത്.ചൊവ്വാഴ്ച പുലർച്ചെ നല്ലതണ്ണി ഐ.ടി.ഡി. ഡിവിഷനിലെത്തിയ കൊമ്പൻ ഏറെ നേരം തോട്ടം തൊഴിലാളി ലയങ്ങൾക്ക് സമീപം തുടർന്നു. തുടർന്ന് പ്രദേശവാസികൾ ബഹളം വച്ചതോടെയാണ് കാട്ടാന പതിയെ സമീപത്ത് തേയിലക്കാട്ടിനുള്ളിലേക്ക് മറഞ്ഞത്. കഴിഞ്ഞ ദിവസവും കൊമ്പൻ മൂന്നാർ മൗണ്ട് കാർമൽ ദേവാലയത്തിന് സമീപവും എത്തിയിരുന്നു. വന്യമൃഗങ്ങൾ അടിക്കടി വാസസ്ഥലത്തേക്ക് എത്തുന്നത് തൊഴിലാളികൾക്കിടയിൽ വലിയ ഭീതി വരുത്തിയിട്ടുണ്ട്.
വനംവകുപ്പ് വിഷയത്തിൽ കാര്യക്ഷമമായി ഇടപെടൽ നടത്തണമെന്നും ആനകളെ തുരത്തുന്നതിനുള്ള സ്വതര നടപടികൾ സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
Published: 14 Oct 2026, 02:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented