മറയൂർ : മറയൂർ ടൗണിൽ മാശി കനാലിൽ വൻതോതിൽ മാലിന്യംതള്ളി.

To advertise here,

ഭക്ഷണ അവശിഷ്ടങ്ങളടക്കമുള്ള മാലിന്യങ്ങളാണ് പ്ളാസ്റ്റിക്ക് ചാക്കുകെട്ടുകളിലാക്കി കനാലിലെ വെള്ളത്തിൽ തള്ളിയിരിക്കുന്നത്. ആരാണ് കനാലിൽ മാലിന്യം തള്ളിയതെന്നതിനെക്കുറിച്ച് അറിവില്ല. ഞായറാഴ്ച വൈകീട്ട് ആറോടെ പ്രദേശവാസികളാണ് കനാലിൽ മാലിന്യം തള്ളയിരിക്കുന്നത് കണ്ടത്. തുടർന്ന് പ്രദേശവാസികളാണ് പഞ്ചായത്തിലും പോലീസിലും വിവരം അറിയിച്ചത്. കുളിക്കാനും തുണി അലക്കാനും തുടങ്ങി നിരവധി ആവശ്യങ്ങൾക്കായി പ്രദേശവാസികൾ ആശ്രയിക്കുന്നത് കനാലിലെ വെള്ളമാണ്.

 

മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ജോമോൻ തോമസ്, മറയൂർ പോലീസ് എസ്.ഐ. അബ്ദുൾ അസീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി മാലിന്യം കനാലിൽനിന്നു മാറ്റി.

സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ അന്വേഷണം നടത്തിവരുന്നതായി എസ്.ഐ. അബ്ദുൾ അസീസ് പറഞ്ഞു.