എൻജിനിയറിങ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്‌

To advertise here,

ഇടുക്കി : ജില്ലയിലെ എൻജിനീയറിങ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളിൽ എസ്.എഫ്.ഐ.ക്ക് മികച്ചവിജയം. മത്സരം നടന്ന മൂന്ന് കോളേജുകളിലും മിക്ക സീറ്റുകളും എസ്.എഫ്.ഐ. നേടി. എന്നാൽ, രണ്ടിടത്ത് ചെയർമാൻ സ്ഥാനം പോയത് തിരിച്ചടിയായി.

രക്തസാക്ഷി ധീരജ് രാജേന്ദ്രന്റെ ഓർമകളുള്ള ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ 16 സീറ്റുകളിൽ 14 എണ്ണവും എസ്.എഫ്.ഐ. നേടി. ചെയർമാൻ സ്ഥാനം കെ.എസ്.എയുവിനാണ്. ബി.എച്ച്. ഫഹദാണ് ചെയമാൻ സ്ഥാനം വർഷങ്ങൾക്ക് ശേഷം കെ.എസ്.യുവിന് നേടിക്കൊടുത്തത്.

മുട്ടം എൻജിനീയറിങ് കോളേജിൽ 15 സീറ്റുകളിൽ എട്ടെണ്ണം നേടിയാണ് എസ്.എഫ്.ഐ. തിരികെ വന്നത്. കഴിഞ്ഞവർഷം നഷ്ടമായ യൂണിയൻ ഭരണമാണ് ഇക്കുറി തിരിച്ചുപിടിച്ചത്. ഇവിടെയും ചെയർമാൻ സ്ഥാനം നഷ്ടപ്പെട്ടു. കെ.എസ്.യു.വിന്റെ വി.എം.മുഹമ്മദ് ഷിഫാസാണ് ചെയർമാനായി.

വിജയികളുമായി മുട്ടം ടൗണിലേക്ക് ആഹ്ലാദപ്രകടനവും യോഗവും നടത്തി.

.മൂന്നാർ എൻജിനീയറിങ് കോളേജ് യൂണിയനിൽ 12 സീറ്റുകളിൽ എട്ടെണ്ണം നേടിയാണ് എസ്.എഫ്.ഐ. വിജയിച്ചത്.