ഈ പുതുവര്‍ഷത്തില്‍ ആരംഭിക്കേണ്ടതും അവസാനിപ്പിക്കേണ്ടതുമായ മൂന്ന് ശീലങ്ങൾ


നിതിൻ എ.എഫ്

Representative Image| Photo: Canva.com

ഓരോ പുതുവത്സരവും ജീവിതത്തില്‍ പുതിയ അവസരങ്ങള്‍ പ്രദാനം ചെയ്യുന്നു. നമുക്ക് ലഭിക്കുന്ന അവസരങ്ങള്‍ ജീവിതനിലവാരം ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനേക്കാളുപരി ജീവിത മൂല്യങ്ങള്‍ ഉയര്‍ത്താന്‍ ശ്രമിക്കുമ്പോഴാണ് മാനസിക ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കുന്നത്. ഈ അവസരത്തില്‍ മൂന്ന് അനാരോഗ്യകരമായ പ്രവണതകള്‍ അവസാനിപ്പിക്കുന്നതിനും മൂന്ന് നല്ല കാര്യങ്ങള്‍ തുടങ്ങുന്നതിനും ശ്രമിക്കാം. അങ്ങനെ ജീവിതം കൂടുതല്‍ മനോഹരമാക്കാന്‍ സാധിക്കും.

അവസാനിപ്പിക്കാം ഈ മൂന്ന് കാര്യങ്ങള്‍

  1. നാര്‍സിസ്റ്റിക് വ്യക്തിത്വത്തിന്റെ ലക്ഷണങ്ങള്‍ നമ്മുടെ സമൂഹത്തില്‍ കൂടിവരുന്നതായി കാണാന്‍ കഴിയും. ഒരാള്‍ തന്നില്‍ അമിതമായി പ്രാധാന്യം കൊടുക്കുകയും സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടി മറ്റൊരാളോട് എന്തും ചെയ്യാനുള്ള മടി ഇല്ലാതിരിക്കുകയുമാണ് ഇതിന്റെ പ്രത്യേകത. ഈ ശീലമുണ്ടെങ്കിൽ അതുമാറ്റി കൂടുതല്‍ സഹാനുഭൂതിയോടെ മറ്റുള്ളവരോട് ഇടപെടാന്‍ ശ്രമിക്കാം.
  2. മനസ്സില്‍ ഒന്നുവച്ചു വേറൊന്നു മറ്റുള്ളവരോട് സംസാരിക്കുന്നത് (hypocrisy) ആത്യന്തികമായി നിരാശയിലേക്ക് നയിക്കുന്നതായി കാണാം. ചിന്തകളും വാക്കുകളും വ്യത്യസ്തമാകുമ്പോള്‍ അത് മാനസിക സംഘര്‍ഷത്തിന് കാരണമാകുന്നു. നേര് മാത്രം പറയുക അല്ലങ്കില്‍ കള്ളം പറയാതിരിക്കുക. ഇത് ശീലിച്ചാല്‍ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.
  3. ഏതെങ്കിലും ലഹരിയില്‍ അടിമപ്പെട്ടു പോയിട്ടുണ്ടെങ്കില്‍ അത് അവസാനിപ്പിക്കാനുള്ള ഒരു അവസരമാണ് പുതുവര്‍ഷം. ലഹരി മനുഷ്യന്റെ സ്വാഭാവിക ജീവിതത്തെ നശിപ്പിക്കുന്നു. അവരുടെ കുടുംബത്തിലെയും ജോലിയിലെയും ഉത്തരവാദിത്തങ്ങള്‍ ഇല്ലാതെയാക്കുന്നു. ലഹരി വിട്ടു സ്വന്തം ഉത്തരവാദിത്തങ്ങളും കര്‍ത്തവ്യങ്ങളും ഉത്സാഹത്തോടെ ചെയ്യുന്നത് മാനസികാരോഗ്യം വര്‍ധിപ്പിക്കും.

തുടങ്ങാം ഈ മൂന്ന് കാര്യങ്ങള്‍

  1. മാതാപിതാക്കളെ ബഹുമാനിക്കുക എന്നത് പ്രധാനമാണ്. ആശയപരമായും അഭിപ്രായപരമായും വ്യത്യസ്തതകള്‍ ഉണ്ടാകാം. എന്നിരുന്നാലും മാതാപിതാക്കളെ അധിക്ഷേപിക്കുകയോ അവഹേളിക്കുകയോ ചെയ്യരുത്. പോയി കാണാന്‍ സാധിക്കുന്ന ദൂരമാണെങ്കില്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും കാണാനും അല്ലങ്കില്‍ വിളിച്ചു സംസാരിക്കാനും ശ്രമിക്കുക. എത്ര വലിയ തിരക്കും ഇതിന് ഒരു തടസ്സമാകരുത്.
  2. വിമര്‍ശനാത്മകമായ ചിന്ത (Critical thinking)യാണ് മറ്റൊന്ന്. ഇന്ന് നമുക്ക് ചുറ്റും കാണുന്ന അല്ലെങ്കില്‍ കേള്‍ക്കുന്ന മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍, കോടതി വിധികള്‍, രാഷ്ട്രീയക്കാരുടെ അഭിപ്രായങ്ങള്‍, സെലിബ്രിറ്റികളുടെ ജീവിതങ്ങള്‍, പരസ്യങ്ങള്‍, തുടങ്ങി ചെവിയിലും കാഴ്ച്ചയിലും എത്തുന്ന എല്ലാ കാര്യങ്ങളും അതുപോലെ വിഴുങ്ങാതെ വിമര്‍ശനാത്മകമായി ചിന്തിച്ചു ശരിയും സത്യവും കണ്ടെത്താന്‍ ശ്രമിക്കുക. കാരണം അസത്യവും അപ്രായോഗികവുമായ ധാരാളം ആശയങ്ങള്‍ നമുക്ക് ചുറ്റും പ്രചരിക്കുന്നുണ്ട്. അവ കേള്‍ക്കുമ്പോള്‍ വളരെ സുഖം തോന്നുന്നതും എന്നാല്‍ അപ്രായോഗികവും ആയിരിക്കും. ചിലത് അനാവശ്യമായ നിരാശ മനുഷ്യരില്‍ കുത്തി നിറക്കുന്നതും ആണ്. ആയതിനാല്‍ വിമര്‍ശനാത്മകമായ ചിന്ത മാനസികാരോഗ്യം വര്‍ധിപ്പിക്കുന്നതിനു സഹായിക്കും.
  3. ഒരു വീട്ടില്‍ വേണ്ടുന്ന സാധനങ്ങള്‍ സ്വയം ഉണ്ടാക്കാന്‍ ശ്രമിക്കുക. ഇത് ഒരു ഹോബി ആയും അല്ലാതെയും ചെയ്യാന്‍ ശ്രമിക്കുക. ഇംഗ്ലീഷില്‍ DIY - Do It Yourself എന്നു പറയും. റെഡിമേഡ് ആയി കിട്ടുന്ന എല്ലാം ഉണ്ടാക്കാന്‍ സാധിച്ചില്ലെങ്കിലും പരമാവധി സാധനങ്ങള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ ശ്രമിക്കുക. ഇത് ജീവിതം കുറേക്കൂടി പ്രവര്‍ത്തന നിരതമാക്കുന്നതിനു സഹായിക്കും. എത്ര തിരക്കിനിടയിലും ഇവയ്ക്കായി സമയം കണ്ടെത്താം. ഇതും മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.
പട്ടം എസ്.യു.ടി ഹോസ്പിറ്റലിൽ കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് ആണ് ലേഖകൻ

Content Highlights: new year resolutions for your mental health

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


congress karnataka

1 min

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേ, 127 സീറ്റുവരെ നേടുമെന്ന് പ്രവചനം

Mar 29, 2023

Most Commented