ഒരു കുട്ടിയും ജനിക്കുന്നത് ക്രിമിനലായല്ല. ഒരു മാതാപിതാക്കളും ആഗ്രഹിക്കുന്നതും അവർ ക്രിമിനലാവാനല്ല. പിന്നെ എവിടെയാണ് അവർക്ക് തെറ്റുപറ്റുന്നത്? അത് ഇവ രണ്ടിനും ഇടയിലുള്ള ഗ്യാപ്പിലാണ്.
കുട്ടികളിൽ ചെറിയ പ്രായം മുതലേ കണ്ടുവരുന്ന മറ്റുള്ളവരെ ഉപദ്രവിക്കാനുള്ള പ്രവണത, അമിതകോപം, സാധനങ്ങൾ നശിപ്പിക്കൽ തുടങ്ങിയ സ്വഭാവ രീതികളെ അഗ്രസീവ് ബിഹേവിയറിന്റെ ഭാഗമായി കണക്കാക്കാം. ഇത്തരം രീതികളെ ശരിയായി മനസ്സിലാക്കുകയും അത് നിയന്ത്രിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യുന്നതും ഭാവിയിലെ അവരുടെ വ്യക്തിത്വ വികസനത്തിന് വലിയ പങ്കുവഹിക്കുന്നതാണ്. അല്ലാതെ കുഞ്ഞല്ലേ എന്നു പറഞ്ഞ് അവരുടെ ആ ചെയ്തികളെ ന്യായീകരിക്കുന്നത് ഒട്ടും ശരിയായ കാര്യമല്ല. ചെയ്തത് തെറ്റാണെന്ന് അവർക്ക് ആ പ്രായത്തിലേ ബോധ്യമാക്കി കൊടുക്കുകയും സ്നേഹത്തോടെ ശാസിക്കുകയും പിന്നീട് ചെയ്യാൻ അവരെ അനുവദിക്കാതിരിക്കുകയും ആണ് ചെയ്യേണ്ടത്.
പിന്നെ അവർ വളരുന്ന ഘട്ടത്തിൽ നല്ല കുടുംബാന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ആദ്യപടിയായി മാതാപിതാക്കൾ ചെയ്യേണ്ടത്. വീട്ടിൽ നിത്യവും ഉള്ള വഴക്കുകൾ, മാതാപിതാക്കളുടെ അക്രമപരമായ പെരുമാറ്റം, അമിതമായ ശിക്ഷാരീതികൾ ഇവയെല്ലാം കുട്ടികളിലും ഏതെങ്കിലും ഒക്കെ രീതിയിൽ പ്രതിഫലിക്കും എന്ന് ഓർക്കുക.
രണ്ടാമത്, കുടുംബത്തിൽ അവരെയും പരിഗണിക്കുക. എല്ലാ കാര്യങ്ങളിലും അഭിപ്രായം ചോദിക്കാം. ചെറിയ ചില ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കാം. അവരും ഉത്തരവാദിത്തമുള്ള വ്യക്‌തികളാണെന്ന് മനസ്സിലാക്കി കൊടുക്കാം.
അടുത്തത് സാമൂഹികമാധ്യമങ്ങളുടെ തെറ്റായ സ്വാധീനം അവരിൽ ഉണ്ടാകാതെ ശ്രദ്ധിക്കുക എന്നതാണ്. വയലൻസ് ഉള്ള സിനിമകൾ, വീഡിയോകൾ, ഗെയിമുകൾ ഇവയെല്ലാം കുട്ടികളുടെ ചിന്തകളെയും പെരുമാറ്റങ്ങളെയും സാരമായി ബാധിച്ചേക്കാം. ഇപ്പോഴുള്ള സിനിമകളിലെ സീൻ ഡീറ്റെയിലിങ് ഇതുപോലെയുള്ള അക്രമവാസനങ്ങൾക്ക് വലിയൊരു പങ്കുവഹിക്കുന്നുണ്ടെന്ന് (കുട്ടികളിൽ ആയാലും മുതിർന്നവരിൽ ആയാലും) മനസ്സിലാക്കുക. വയലൻസ് ഇല്ലാത്ത സിനിമകൾ അവരെ കാണിക്കാൻ ശ്രമിക്കുക. ഏറ്റവും പ്രധാനം സിനിമകൾ മുഴുവനായി കാണിക്കാൻ ശ്രമിക്കുക എന്നതാണ്. കാരണം റീലുകളുടെയും ഷോർട്സുകളുടെയും വരവോടെ 30 സെക്കൻഡ് കൂടുതൽ ഒരു കുട്ടിക്ക് പോലും ഒരു വീഡിയോ കണ്ടിരിക്കാനുള്ള ക്ഷമയില്ല. അത് അവരുടെ ബ്രെയിനിന്റെ ഒരു പ്രത്യേക കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ നഷ്ടപ്പെടുത്തുകയും ചെയ്യും. കൂടാതെ ഒരു സിനിമ മുഴുവനായി കാണുന്നതിലൂടെ മാത്രമേ അതിൽനിന്നുള്ള മെസ്സേജ് എന്താണെന്ന് അവർക്ക് മനസ്സിലാകൂ. ഇടയ്ക്കുള്ള ചെറിയ ചെറിയ ക്ലിപ്പിംഗ്സ് മാത്രം കണ്ടാൽ സാധാരണ ഒരു വീഡിയോ കാണുന്ന മനോഭാവത്തോടുകൂടി ആയിരിക്കും അവർ അതിനെയും കാണുന്നത്.
അടുത്തതായി അമിതമായ മാനസിക സമ്മർദ്ദം അവരിലേക്ക് അടിച്ചേൽപ്പിക്കാതിരിക്കുക, അത് പഠനമായാലും.
മാതാപിതാക്കളും അധ്യാപകരും ചെയ്യേണ്ടത്
*അവരെ കേൾക്കാൻ ശ്രമിക്കുക
*കുറ്റം ചെയ്യുന്ന ഒരു സ്റ്റേജ് വരെ അവരെ എത്തിക്കാതെ നോക്കുക
*അവരുടെ വികാരങ്ങൾ തുറന്നു പറയാനുള്ള ഒരു സ്പേസ് ഉണ്ടാക്കി കൊടുക്കുക
*അവരിലെ നല്ല കാര്യങ്ങൾക്ക് പ്രത്യേക പ്രോത്സാഹനം നൽകുക
*സ്നേഹത്തോടെയും ക്ഷമയോടെയും സംസാരിക്കുക
*പ്രോബ്ലം സോൾവിങ് സ്കിൽസ് പരിശീലിപ്പിക്കുക
*അക്രമരഹിതമായി എങ്ങനെ കാര്യങ്ങൾക്ക് പരിഹാരം ഉണ്ടാക്കാം എന്ന് പഠിപ്പിക്കുക.
യോഗയും മനഃശാസ്ത്രപരമായ ഇടപെടലുകളും
യോഗ ശ്വസന വ്യായാമങ്ങൾ മെഡിറ്റേഷൻ ഇവ കുട്ടികളിൽ വികാരം നിയന്ത്രണ ശേഷിയും മാനസികമായ ശാന്തതയും വർദ്ധിപ്പിക്കാൻ സഹായിക്കും പ്രതികരിക്കും മുമ്പ് ഒരു നിമിഷം ചിന്തിക്കാനുള്ള ഒരു സ്പേസ് യോഗാഭ്യാസത്തിലൂടെ അവർക്ക് നേടാൻ കഴിയും,പ്രത്യേകിച്ച് യോഗയിലെ മൈൻഡ്ഫുൾനെസ്സ് കോപം നിയന്ത്രിക്കാനും സഹായിക്കുന്നു. ആവശ്യമുള്ള സാഹചര്യങ്ങളിൽ കൗൺസിലിംഗ്,കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി പോലുള്ള മനശാസ്ത്രപരമായ ഇടപെടലുകളും ഫലപ്രദമാണ്.
(ആയുർവേദ ഡോക്ടറും യോഗ കൺസൾട്ടന്റും സൈക്കോളജിസ്റ്റുമാണ് ലേഖിക)
Content Highlights: Learn how to manage aggressive behavior in children with effective parenting tips, family environment advice, and mindfulness. Read now for expert guidance!
Published: 20 Aug 2026, 05:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented