
താരങ്ങളെപ്പോലെ സീറോ സൈസ് ഫിഗറാവണമെന്നില്ല. ഭംഗിയുള്ള ആകാരവടിവ് മാത്രം മതി എന്നാഗ്രഹിക്കുന്നവരാണ് മിക്കവരും. ഇങ്ങനെയാണ് ചിന്തിക്കുന്നതെങ്കില്‍ നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് ഇപ്പോഴത്തെ ശരീരഭാരവും അഴകളവുകളും നോക്കുകയാണ്. അതിന് ഡ്രസ്സ് സൈസ് എത്രയെന്ന് നോക്കുക. എന്നിട്ടു തീരുമാനിക്കാം ഏത് മാര്‍ഗമാണ് സ്വീകരിക്കേണ്ടതെന്ന്.
ശരിയായ ബോഡിഷെയ്പ്പിലെത്താന്‍ ചിലര്‍ക്ക് തൂക്കം കുറച്ചാല്‍ മതി. ചിലര്‍ക്കാവട്ടെ തൂക്കം കൂട്ടുകയാവും ചെയ്യേണ്ടത്. ഇതില്‍ തൂക്കം കുറയ്‌ക്കേണ്ടവര്‍ ഭക്ഷണ നിയന്ത്രണത്തിനു മുമ്പായി എത്ര ഭാരം കുറയ്ക്കണം എന്നു മനസ്സിലാക്കണം. ബോഡി മാസ് ഇന്‍ഡക്‌സ് (ബി.എം.ഐ) നോക്കി യോജിച്ച ഭാരം കണ്ടുപിടിക്കാം. നമ്മുടെ ഉയരത്തില്‍ നിന്ന് (സെന്റിമീറ്ററില്‍)100 കുറച്ചാല്‍ കിട്ടുന്നതാണ് യഥാര്‍ഥത്തില്‍ വേണ്ട തൂക്കം. ഉദാഹരണത്തിന് 155 സെന്റിമീറ്റര്‍ ഉയരമുള്ള ആള്‍ക്ക് വേണ്ട ഭാരം 155-100 = 55. ഇങ്ങനെ കണക്കാക്കിയാല്‍ മതി.
ഇനി വ്യായാമത്തെക്കുറിച്ച് ചിന്തിച്ചാലോ. നിങ്ങള്‍ വീട്ടില്‍ തന്നെയാണ് വ്യായാമം ചെയ്യുന്നതെങ്കില്‍ ആദ്യം ഒരു ഫിറ്റ്‌നെസ് വിദഗ്ധനെ കാണണം. എന്തെങ്കിലും രോഗാവസ്ഥകളുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശം കൂടി തേടിയിട്ടേ കഠിനമായ വ്യായാമങ്ങള്‍ തുടങ്ങാവൂ. വ്യായാമവും ഡയറ്റും തുടങ്ങുന്നതിനു മുമ്പ് തന്നെ ആപ്പിള്‍ ഷെയ്പ്പ്, പിയര്‍, അവര്‍ഗ്ലാസ്, റെക്ടാങ്കിള്‍ എന്നിവയില്‍ നമ്മുടെ ബോഡി ടൈപ്പ് ഏതെന്ന് കണ്ടെത്തണം. അതിനുശേഷം ശരീരപ്രകൃതിക്കനുസരിച്ചുള്ള വ്യായാമം ചെയ്യുന്നത് കൂടുതല്‍ ഫലപ്രദമാവും.
ആപ്പിള്‍ ബോഡി- ഇത്തരക്കാര്‍ക്ക് അരയ്ക്കു മുകളിലേക്ക് വണ്ണം കൂടുതലായിരിക്കും. തോള്‍ഭാഗത്തിന് കൂടുതല്‍ വിരിവുണ്ടാവും. എന്നാല്‍ അരയ്ക്കു താഴേക്ക് വണ്ണം കുറവും. നെഞ്ച്, വയര്‍, കൈകള്‍ എന്നിവിടങ്ങളിലാണ് ഇവര്‍ക്ക് കൊഴുപ്പടിഞ്ഞ് കൂടാന്‍ സാധ്യത. ബര്‍പീസ്, സ്‌ക്വാട്ട്...തുടങ്ങിയ വ്യായാമങ്ങളാണ് ഈ ശരീരപ്രകൃതിക്കാര്‍ക്ക് നല്ലത്.
പിയര്‍ ഷെയ്പ്പ്- ശരീരം അരയ്ക്കു മുകളില്‍ വണ്ണം കുറവും കീഴെ കൂടുതലുമായിരിക്കും. ഇത്തരക്കാരുടെ തുടകളിലും അരക്കെട്ടിലുമാണ് കൂടുതല്‍ കൊഴുപ്പടിയുക. ലെഗ് വര്‍ക്കൗട്ടുകള്‍ ഇവരില്‍ ഗുണം ചെയ്യും. സ്‌കിപ്പിങ്, ബ്രിസ്‌ക് വോക്കിങ്, ബെഞ്ച് പ്രസ്സ്, പുഷ് അപ്പ്, ലെഗ് ലിഫ്റ്റ് എന്നീ വ്യായാമങ്ങള്‍ ചെയ്യാം.
അവര്‍ഗ്ലാസ് ബോഡി- ഏറ്റവും മികച്ച ശരീരാകൃതിയാണിത്. മെലിഞ്ഞ് ശരീരവടിവുള്ളവരായിരിക്കും ഇവര്‍. എന്നാലും മസിലിന് വേണ്ടിയുള്ള വ്യായാമങ്ങള്‍ ചെയ്യണം. ഓട്ടം, സ്വിമ്മിങ്, സൈക്ലിങ്, ജോഗിങ് എന്നിവയൊക്കെ പരീക്ഷിക്കാം.
റെക്ടാങ്കിള്‍ ബോഡിഷെയ്പ്പ്- ചതുരാകൃതി ശരീരം എന്നു വിളിക്കുന്ന ഇത്തരക്കാര്‍ക്ക് ബോഡിഷെയ്പ്പ് കുറവായിരിക്കും. സ്‌ട്രെയിറ്റായിരിക്കും മുകള്‍ഭാഗം. അതുപോലെ തന്നെ താഴേക്കും. മിക്കവാറും മെലിഞ്ഞവരാണ് ഇത്തരക്കാര്‍. സാധാരണ ചെയ്യുന്ന എല്ലാ വ്യായാമങ്ങളും ഇവര്‍ക്ക് ചേരും. ആബ്‌സ് എക്‌സര്‍സൈസ്, സിറ്റപ്പ്‌സ്, കിക്ക് ബോക്‌സിങ് എന്നിവയും ചെയ്യാം.
കൂടുതൽ ഫിറ്റ്നെസ്സ് ടിപ്പുകളറിയാൻ ഗൃഹലക്ഷ്മി വാങ്ങാം
Content Highlights: Fitness Tips
Published: 11 Feb 2020, 03:49 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented