
തൃശ്ശൂര്‍: പേറ്റന്റിന്റെ കാലാവധി തീര്‍ന്നതോടെ ചില അവശ്യമരുന്നുകളുടെ വിലയില്‍ വലിയ കുറവ്. പ്രമേഹത്തിന് ഏറെ ഉപയോഗിക്കുന്ന വില്‍ഡാഗ്ലിപ്റ്റിന്‍ മൂലകം ചേര്‍ന്ന പുതിയ സംയുക്തയിനത്തിനാണ് ദേശീയ ഔഷധവില നിയന്ത്രണസമിതി അടുത്തിടെ ഏകദേശം നാലിലൊന്ന് വില നിശ്ചയിച്ചത്.
വില്‍ഡാഗ്ലിപ്റ്റിനും മെറ്റ്ഫോര്‍മിനും ചേര്‍ന്ന സംയുക്തം ടൈപ്പ് ടു പ്രമേഹചികിത്സയിലെ സ്ഥിരം സാന്നിധ്യമാണ്. കഴിഞ്ഞ ഡിസംബറിനുമുന്‍പ് 20 രൂപയ്ക്ക് താഴെ ഒരു ബ്രാന്‍ഡും ഈയിനത്തില്‍ ലഭ്യമായിരുന്നില്ല. പേറ്റന്റ് കാലാവധി പൂര്‍ത്തിയായതോടെ വില ഏറക്കുറെ കമ്പനികളും എട്ടുരൂപയോടടുത്താക്കി.
50 മില്ലിഗ്രാം വില്‍ഡാഗ്ലിപ്റ്റിനും ആയിരം എം.ജി. മെറ്റ്ഫോര്‍മിനും ചേര്‍ന്ന ഗുളികയ്ക്ക് 6.66 രൂപയും 50 മില്ലിഗ്രാം വില്‍ഡാഗ്ലിപ്റ്റിനും 500 എം.ജി. മെറ്റ്ഫോര്‍മിനും ചേര്‍ന്ന ഗുളികയ്ക്ക് 6.15 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. ചരക്കുസേവനനികുതി പുറമേയാണ്. മാനസികസമ്മര്‍ദത്തിനും വിഷാദരോഗത്തിനും ഉപയോഗിക്കുന്ന എസ്‌കിറ്റാലോപ്രാം, ക്ലോനാസേപാം എന്നിവ ചേര്‍ന്ന സംയുക്തഗുളികയുടെ വിലയൊന്നിന് 6.41 രൂപയായും നിശ്ചയിച്ചിട്ടുണ്ട്.
കേരളത്തില്‍ പ്രമേഹമുള്ളവരില്‍ മുക്കാല്‍പ്പങ്കും ടൈപ്പ് ടുവില്‍പ്പെടുന്നവരാണെന്ന് ഡയബറ്റോളജിസ്റ്റ് ഡോ. പി.ഡി. ഡോര്‍ഫി ചൂണ്ടിക്കാട്ടി. പരമ്പരാഗതമരുന്നിനും ഇന്‍സുലിനുമിടയില്‍ ഉപയോഗിക്കാവുന്നതാണ് വില്‍ഡാഗ്ലിപ്റ്റിന്‍-മെറ്റ്ഫോര്‍മിന്‍ ഗുളിക.
അവശ്യമരുന്നുപട്ടികയില്‍പ്പെട്ട വിലനിയന്ത്രണമുള്ള മരുന്നുകള്‍ക്കു പകരം പേറ്റന്റുള്ള മരുന്നുകള്‍ കുറിക്കുന്നത് ഏറുകയാണെന്ന് പേറ്റന്റ് വിദഗ്ധന്‍ അഡ്വ. കെ.എം. ഗോപകുമാര്‍ പറഞ്ഞു.
ടൈപ്പ് ടു പ്രമേഹം
അഡല്‍റ്റ് ഓണ്‍സെറ്റ് ഡയബറ്റിസ് എന്ന രോഗാവസ്ഥ കൂടുതലായും മധ്യ-മുതിര്‍ന്ന പ്രായക്കാരിലാണ് കാണുന്നത്. ശരീരം ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാത്തതോ അതിനെ പ്രതിരോധിക്കുന്നതോ ആയ അവസ്ഥയാണിത്. തിരിച്ചറിയാന്‍ വൈകുമെന്നതാണ് പ്രശ്നം. ദാഹം, തുടരെയുള്ള മൂത്രശങ്ക, വിശപ്പ്, ക്ഷീണം, മങ്ങിയ കാഴ്ച എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍.
Content Highlights: decrease in the price of Diabetes medicines after the patent expires, Health, Diabetes
Published: 17 Jun 2020, 11:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented