
രക്തത്തിൽ പഞ്ചസാരയുടെ അളവ് (High Blood Sugar) ദീർഘകാലം ഉയർന്നുനിൽക്കുന്നത് ഞരമ്പുകൾ, രക്തക്കുഴലുകൾ, കോശങ്ങൾ എന്നിവയെ ദോഷകരമായി ബാധിക്കും. പലപ്പോഴും യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഇത് സംഭവിക്കുന്നത്. കാലക്രമേണ ഇത് വേദന, തരിപ്പ്, രക്തയോട്ടക്കുറവ്, മുറിവുകൾ ഉണങ്ങാൻ താമസം നേരിടൽ, ഒടുവിൽ ഗുരുതരമായ പാദപ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും.
പ്രധാനമായും ഉണ്ടാകുന്ന പ്രശ്‌നങ്ങൾ
1. ഞരമ്പുകൾക്ക് കേടുപാടുകൾ (Nerve Damage)
ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും ഞരമ്പുകളെസാരമായി ബാധിക്കുന്നു. ഇത് തരിപ്പ്, പുകച്ചിൽ, അല്ലെങ്കിൽ സ്പർശനശേഷി നഷ്ടപ്പെടൽ എന്നിവയ്ക്ക് വഴിവെക്കുന്നു.
2. രക്തയോട്ടക്കുറവ് (Poor Circulation)
തകരാറിലായ രക്തക്കുഴലുകൾ കാരണം പാദങ്ങളിലേക്കുള്ള രക്തപ്രവാഹം കുറയുന്നു. ഇത് ഓക്‌സിജനും പോഷകങ്ങളും എത്തുന്നതിനെ തടസ്സപ്പെടുത്തുന്നു.
3. മുറിവുകൾ ഉണങ്ങാൻ കാലതാമസം (Slow Healing)
ശരീരത്തിന് സ്വയം മുറിവുകൾ ഉണക്കാനും അണുബാധകൾക്കെതിരെ പോരാടാനുമുള്ള ശേഷി കുറയുന്നു.
4. അണുബാധയ്ക്കുള്ള സാദ്ധ്യത (Higher Risk of Infection)
രോഗപ്രതിരോധശേഷി കുറയുന്നതിനാൽ അണുബാധകൾ വേഗത്തിൽ ഉണ്ടാവുകയും അവ ചികിത്സിച്ചു മാറ്റാൻ പ്രയാസമാവുകയും ചെയ്യുന്നു.
പാദങ്ങളെ ബാധിക്കുന്ന രീതിയിലെ വിവിധ ഘട്ടങ്ങൾ
- ഘട്ടം 1, പ്രമേഹം മൂലം ഉണ്ടാകുന്ന പ്രവർത്തനം ആരംഭിക്കുന്നു: രക്തത്തിലെ അധിക പഞ്ചസാര ഞരമ്പുകളെയും രക്തക്കുഴലുകളെയും ബാധിച്ചു തുടങ്ങുന്നു.
- ഘട്ടം 2, ഞരമ്പുകൾക്ക് തകരാർ ഉണ്ടാകുന്നു: സ്പർശനശേഷി, തണുപ്പ്, ചൂട് എന്നിവ അറിയാനുള്ള കഴിവ് കുറയുന്നു.
- ഘട്ടം 3, രക്തയോട്ടം കുറയുന്നു: കോശങ്ങളിലേക്ക് ആവശ്യത്തിന് രക്തവും ഓക്‌സിജനും എത്താതാകുന്നു.
- ഘട്ടം 4, ചെറിയ പ്രശ്നങ്ങൾ ഉണ്ടാകുന്നു: ചെറിയ മുറിവുകളോ കുമിളകളോ തടപ്പുകളോ ശ്രദ്ധയിൽപ്പെടാതെ പോകുന്നു.
- ഘട്ടം 5, മുറിവുകൾ ഗുരുതരമാകുന്നു: രോഗപ്രതിരോധശേഷി കുറവായതിനാൽ ചെറിയ മുറിവുകൾ വലിയ വ്രണങ്ങളായി മാറുന്നു.
- ഘട്ടം 6, ഗുരുതരമായ അവസ്ഥ (Complications): അണുബാധ, വലിയ വ്രണങ്ങൾ (Ulcers), അല്ലെങ്കിൽ ഗാംഗ്രീൻ (Gangrene) എന്നിവ വരികയും ചിലപ്പോൾ പാദം നീക്കം ചെയ്യേണ്ടി വരികയും ചെയ്യുന്നു.
ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ
- പാദങ്ങളിൽ തരിപ്പ് അല്ലെങ്കിൽ പുകച്ചിൽ.
- വിരലുകളിലോ പാദത്തിലോ സ്പർശനശേഷി ഇല്ലാതാകുക.
- പെട്ടെന്ന് ഉണങ്ങാത്ത മുറിവുകൾ, തടപ്പുകൾ, വ്രണങ്ങൾ.
- ചുവപ്പുനിറം, വീക്കം, ചൂട് അനുഭവപ്പെടുക.
- ചർമ്മത്തിന്റെ നിറത്തിൽ മാറ്റം വരുകയോ, വരളുകയോ ചെയ്യുക.
- നടക്കുമ്പോൾ പാദങ്ങളിൽ ഉണ്ടാകുന്ന വേദന.
- ദുർഗന്ധമോ സ്രവങ്ങളോ വരിക.
എങ്ങനെ പ്രതിരോധിക്കാം?
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക.
ദിവസവും പാദങ്ങൾ പരിശോധിക്കുക: മുറിവുകളോ മാറ്റങ്ങളോ ഉണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കുക.
ശരിയായ ചെരുപ്പുകൾ ഉപയോഗിക്കുക: ഒരിക്കലും നഗ്‌നപാദനായി നടക്കരുത്.
ഡോക്ടറെ കാണുക: പതിവായി വിദഗ്ദ്ധ പാദ പരിശോധന നടത്തുക, കൂടാതെ മുകളിൽ പറഞ്ഞ എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ വിദഗ്ദ്ധ ഡോക്ടറുടെ നിർദ്ദേശപ്രകാരം കൃത്യമായ ചികിത്സയ്ക്ക് വിധേയരാകേണ്ടതാണ്.
(പട്ടം എസ്.യു.ടി. ഹോസ്പിറ്റലിൽ ലാപ്രോസ്കോപ്പിക് സർജറി വിഭാഗം കൺസൾട്ടന്റ് ജനറലാണ് ലേഖകൻ)
Content Highlights: High blood sugar can lead to diabetic foot issues, causing nerve damage, poor circulation, and slow healing, increasing infection risks.
Published: 16 Sept 2026, 08:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented