ര്‍ക്കിടകമാസത്തില്‍ കഴിക്കേണ്ട പ്രധാനഭക്ഷണമാണ് ഉലുവകഞ്ഞി. ആരോഗ്യസംരംക്ഷണത്തിനും ശരീരബലം കൂട്ടാനും ഇതിന് കഴിവുണ്ട്. സീസണല്‍ രോഗങ്ങളെ തടയാന്‍ സാധിക്കുന്ന ഭക്ഷണമെന്ന പേരില്‍ നയന്‍താരയുടെ ഡയറ്റീഷ്യനായ മുന്‍മുന്‍ ഗനേരിവാല ഈ കഞ്ഞിയെക്കുറിച്ച് തന്റെ ഇന്‍സ്റ്റഗ്രാമില്‍ മുന്‍പ് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

To advertise here,

സെലിബ്രിറ്റി ഡയറ്റീഷ്യനും യുക്താഹാര്‍: ദ ബെല്ലി ആന്‍ഡ് ബ്രെയിന്‍ ഡയറ്റിന്റെ രചയിതാവും കൂടിയായ ഗനേരിവാളിന്റെ റെസിപ്പിയാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. കര്‍ക്കിടകമാസത്തില്‍ ഉലുവക്കഞ്ഞി തുടര്‍ച്ചയായ ഏഴുദിവസമാണ് കഴിക്കേണ്ടത്.

ചേരുവകള്‍

  • ഉലുവ -2 ടേബിള്‍ സ്പൂണ്‍
  • ജീരകം - ഒന്നര ടീ സ്പൂണ്‍
  • പൊടിയരി - ഒരു കപ്പ്
  • തേങ്ങ ചിരകിയത് - ഒരു കപ്പ്
  • ശര്‍ക്കരപ്പാനി- മുക്കാല്‍ കപ്പ് 
  • ഉപ്പ് - ഒരുനുള്ള്
  • നെയ്യ് -1 ടേബിള്‍ സ്പൂണ്‍
  • വെള്ളം  -5 കപ്പ്

പാചകരീതി

ആദ്യം ഉലുവയും ജീരകവും രാത്രി മുഴുവന്‍ കുതിര്‍ക്കുക. രാവിലെ കുതിര്‍ത്ത വെള്ളം ഊറ്റി കളയണം. ശേഷം പ്രഷര്‍ കുക്കറില്‍ പൊടിയരിയോടൊപ്പം ഇതും ചേര്‍ത്തും തേങ്ങ ചിരകിയതും അഞ്ച് കപ്പ് വെള്ളവും ചേര്‍ത്ത് ഉപ്പും ചേര്‍ത്തും രണ്ടു വിസില്‍ വരുന്നത് വരെ വേവിക്കുക.

ശേഷം കുക്കര്‍ തുറന്ന് പാനിയാക്കിയ ശര്‍ക്കര ഇതിലേയ്ക്ക് ചേര്‍ത്ത് കൊടുക്കാം. മധുരം വേണ്ടാത്തവര്‍ക്ക് ശര്‍ക്കര ഒഴിവാക്കി ഉപ്പ് ചേര്‍ത്തുകൊടുക്കാം. ഇതിലേയ്ക്ക് നെയ്യ് ചേര്‍ത്ത് ചൂടോടെ വിളമ്പാം.


(ശ്രദ്ധിക്കുക :  ആവശ്യമെങ്കില്‍ കുറച്ച് അശാളി വിത്തുകള്‍ 2-3 മണിക്കൂര്‍ വെള്ളത്തിലോ തേങ്ങാവെള്ളത്തിലോ കുതിര്‍ത്തത് കഞ്ഞിയില്‍ കലര്‍ത്തിയും കഴിക്കാം)