ഹെല്‍ത്തി ഡയറ്റ് പിന്തുടരുന്ന എല്ലാവരും മെനുവില്‍ ഉള്‍പ്പെടുന്ന ഒന്നാണ് സാലഡ്. അമിത കലോറി ഇല്ലാത്തതും വിശപ്പ് മാറ്റാന്‍ സഹായിക്കുന്നതുമാണ് ഇത്തരം സാലഡുകള്‍. ഇവ സസ്യാഹാര ചേരുവകളോ മാംസാഹാര ചേരുവകളോ ചേര്‍ത്ത് തയ്യാറാക്കാം. വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കുമെന്നത് സാലഡുകളുടെ ഒരു പ്രത്യേകതയാണ്. ചിക്കന്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ഒരു സാലഡ് പരീക്ഷിക്കാം.
ചേരുവകള്‍
Also Read
- ലെറ്റിയൂസ്- ഒന്ന്
- ചിക്കന്‍ വറുത്തത്- 70 ഗ്രാം
- പാമെസാന് ചീസ്- 20 ഗ്രാം
- സീസര്‍ സാലഡ് ഡ്രസ്സിങ്- 30 ഗ്രാം
- ഉപ്പ്- ആവശ്യത്തിന്
- കുരുമുളക്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ലെറ്റിയൂസ് ഇലകള്‍ അടര്‍ത്തിമാറ്റി വെയ്ക്കുക. വറുത്ത ചിക്കന്‍ ചെറുതായി മുറിക്കണം. ഒരു ബൗളില്‍ ലെറ്റിയൂസ് ഇലകളും ചിക്കനും എടുത്ത് അതിലേക്ക് സാലഡ് ഡ്രസ്സിങ് ചേര്‍ത്ത് ഇളക്കിയെടുക്കുക. ആവശ്യത്തിന് ഉപ്പും മുളകും ചേര്‍ത്ത് പാമെസാന് ചീസിനൊപ്പം വിളമ്പാം.
Content Highlights: easy caesar salad recipe
Published: 11 Aug 2024, 10:31 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented