പോഷകഗുണങ്ങള്‍ ഏറെയുള്ള ചക്കക്കുരു കൊണ്ട്  ഒരു പുതിയ വിഭവം ഉണ്ടാക്കിനോക്കാം. രുചികരമായ ചക്കക്കുരു ചമ്മന്തിപ്പൊടി തയ്യാറാക്കുന്നത് എങ്ങനെയെന്ന് അറിഞ്ഞിരിക്കാം.

To advertise here,

ആവശ്യമുള്ള സാധനങ്ങള്‍

  • ചക്കക്കുരു -  ഒരു കപ്പ്
  • തേങ്ങ  -  ഒരെണ്ണം
  • വെളുത്തുള്ളി -  ഒരു തുടത്തിന്റെ പകുതി
  • ഇഞ്ചി  -  ഒരു കഷണം
  • പുളി  -  ഒരു ചെറിയ ഉരുള
  • കറിവേപ്പില  - മൂന്ന് തണ്ട്
  • മുളകുപൊടി  -  ഒരു ടീസ്പൂണ്‍
  • ഉപ്പ്  -  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചക്കക്കുരു ഉപ്പും ആവശ്യത്തിന് വെളളവും ചേര്‍ത്ത് പുഴുങ്ങുക. ഇനി വെള്ളം കളഞ്ഞ് ഫാനിനുകീഴില്‍ നനവ് മാറ്റി പൊടിച്ചെടുക്കുക. ഈ പൊടി വറുത്തെടുത്താം. ശേഷം 
ചിരകിയതേങ്ങ, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില, പുളി, ഉപ്പ്, എന്നിവ പച്ചമണം മാറുന്നതുവരെ വഴറ്റിയെടുക്കണം. നന്നായി തണുത്തതിനുശേഷം മിക്സിയില്‍ പൊടിച്ചെടുക്കാം.
ഇത് അടുപ്പില്‍ വെച്ച് ചക്കക്കുരുപ്പൊടിയും മുളകുപൊടിയുമിട്ട് നന്നായി വറുത്തെടുത്ത് തണുത്തതിന് ശേഷം കുപ്പിയിലാക്കാം.