ഉച്ചയ്ക്ക് സ്വല്‍പം വ്യത്യസ്തമായ ഫ്രൈഡ് റൈസ് തയ്യാറാക്കി നോക്കിയാലോ. എരിവും വ്യത്യസ്തമായ സോസുകളും പച്ചക്കറികളും ചേര്‍ത്ത് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഫ്രൈഡ് റൈസ് ആണിത്.

To advertise here,

ആവശ്യമുള്ള സാധനങ്ങള്‍

  • ബസുമതി അരി        -ഒരുകപ്പ്
  • വെളുത്തുള്ളി(ചെറുതായി അരിഞ്ഞത്)            - ഒന്ന്
  • ഒലിവ് ഓയില്‍        -2 ടേബിള്‍ സ്പൂണ്‍
  • കുരുമുളക്            -കാല്‍ടീസ്പൂണ്‍
  • സ്പ്രിങ് ഒണിയന്‍(ചെറുതായി അരിഞ്ഞത്)  -അരക്കപ്പ്
  • ക്യാപ്സിക്കം        -അരക്കപ്പ്
  • കാരറ്റ് (ചീകിയെടുത്തത്)    -കാല്‍കപ്പ്
  • പച്ചമുളക്            -ഒന്ന്
  • വിനാഗിരി            -അരടേബിള്‍ സ്പൂണ്‍
  • റെഡ് ചില്ലി സോസ്-രണ്ട് ടേബിള്‍ സ്പൂണ്‍
  • ലൈറ്റ് സോയ സോസ്    -ഒരു ടേബിള്‍ സ്പൂണ്‍
  • ചില്ലി ഗാര്‍ലിക് സോസ്    -ഒരു ടേബിള്‍ സ്പൂണ്‍
  • ഉപ്പ്                     -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ചോറ് വേവിച്ച് മാറ്റി വയ്ക്കുക. ഇത് നന്നായി തണുക്കണം. ചുവട് കട്ടിയുള്ള പാത്രത്തില്‍ ഒലിവ് എണ്ണ ഒഴിച്ച് വെളുത്തുള്ളി ഇതിലിട്ട് വഴറ്റുക. ഇതിലേക്ക് സ്പ്രിങ് ഒണിയന്‍, പച്ചമുളക് അരിഞ്ഞത്, കാരറ്റ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കുക. ഈ കൂട്ടിലേക്ക് ക്യാപ്സിക്കവും ഉപ്പും ചേര്‍ത്ത് നന്നായി വേവിക്കുക. ഇതിലേക്ക് നേരത്തെ വേവിച്ചു വെച്ചിരിക്കുന്ന ചോറ് ചേര്‍ത്തുകൊടുക്കാം. ചോറ് ചേര്‍ത്തശേഷം എല്ലാ സോസുകളും വിനാഗിരിയും ചേര്‍ക്കാം. മുകളില്‍ കുരുമുളക് കൂടി ചേര്‍ത്തശേഷം നന്നായി ഇളക്കിച്ചേര്‍ക്കാം. സ്വാദിഷ്ടമായ സിങ്കപ്പൂര്‍ ഫ്രൈഡ് റൈസ് തയ്യാര്‍.