കുട്ടികള്‍ക്ക് ഒരേ പോലെയുള്ള ഭക്ഷണങ്ങള്‍ വേഗം മടുക്കുകയും കഴിക്കാന്‍ മടി കാണിക്കുകയും ചെയ്യും. കുട്ടികള്‍ ഭക്ഷണം കഴിക്കാന്‍ ചില പരീക്ഷണങ്ങളാകാം. കുട്ടികള്‍ക്ക് ഉച്ചയ്ക്ക് കൊടുക്കാന്‍ പറ്റിയൊരു വിഭവമാണ് പൊട്ടറ്റോ റൈസ് പുലാവ്. വലിയവര്‍ക്കും ഇത് ഇഷ്ടപ്പെടും. വളരെയെളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന ഒരു വിഭവമാണിത്.
ബസ്മതി അരി- 2 ഗ്ലാസ്സ്
ഉരുളക്കിളങ്ങ് - 3 വലുത്
സവാള- 1 വലുത്
പച്ചമുളക്- 3 എണ്ണം
കാരറ്റ്- 1 എണ്ണം
വെളുത്തുള്ളി- 3 അല്ലി
നെയ്യ് - 2-3 ടേബിള്‍ സ്പൂണ്‍
സണ്‍ ഫ്ളവര്‍ ഓയില്‍- 1 ടേബിള്‍ സ്പൂണ്‍
മല്ലിയില അരിഞ്ഞത്- 3 ടേബിള്‍ സ്പൂണ്‍
ഉപ്പ-് ആവശ്യത്തിന്
മല്ലിപ്പൊടി- 1 ടീ സ്പൂണ്‍
മുളകുപൊടി -1 ടീ സ്പൂണ്‍
ഗരംമസാല- 1 അര ടീസ്പൂണ്‍
കുരുമുളക് പൊടി- 1 ടീ സ്പൂണ്‍
മഞ്ഞള്‍പൊടി- 1/4 ടീ സ്പൂണ്‍
വിനാഗിരി- 1 ടീ സപൂണ്‍
ഏലയ്ക്ക- 2
കറുകപ്പട്ട- ഒരു ചെറിയ കഷണം
ഗ്രാമ്പൂ- 3
കറുവയില-2
നെയ്യ്- 1 ടേബിള്‍ സ്പൂണ്‍
ഉപ്പ്- പാകത്തിന്
Also Read
പാചകരീതി
നാല് ഗ്ലാസ് വെള്ളം ഏലയ്ക്ക, കറുകപ്പട്ട, ഗ്രാമ്പൂ, കറുകയില എന്നിവയിട്ട് തിളപ്പിക്കുക. അതിലേയ്ക്ക് ഒരു സ്പൂണ്‍ നെയ്യും ചേര്‍ക്കണം. അതിലേക്ക് കഴുകി വെച്ചിരിക്കുന്ന ബസ്മതി അരി ഇട്ട് 15 മിനിറ്റ് വേവിക്കണം. തീയണച്ച് വെള്ളം മാറ്റി ചോറ് തണുക്കാന്‍ മാറ്റി വെയ്ക്കണം.
ഒരു പാനില്‍ ഒരു ടേബിള്‍ സ്പൂണ്‍ നെയ്യ്, ഒരു ടേബിള്‍ സ്പൂണ്‍ സണ്‍ ഫ്ളവര്‍ ഓയില്‍ എന്നിവ ഒഴിച്ച് ചൂടാകുമ്പോള്‍ വെളുത്തുള്ളിയിട്ട് മൂപ്പിക്കണം. ശേഷം ഇതിലേയ്ക്ക് സവാള ചേര്‍ക്കാം.ഇത് വഴറ്റിയശേഷം ഇതിനൊപ്പം കാരറ്റ്, ഉരുളകിഴങ്ങ് എന്നിവ കൂടെ ചേര്‍ത്ത് നന്നായി വഴറ്റുക.പച്ചമുളകും ചേര്‍ക്കുക. ശേഷം 2 ടേബിള്‍ സ്പൂണ്‍ വെള്ളം ചേര്‍ത്ത് അടച്ച് വെച്ച് വേവിക്കണം.
ശേഷം മഞ്ഞള്‍ പൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ക്കാം.
മല്ലിപ്പൊടിയുടെ പച്ചമണം മാറുമ്പോള്‍ മുളകുപൊടി, ഗരം മസാലപ്പൊടി എന്നിവയും ചേര്‍ക്കാം. ഒപ്പം കുരുമുളക് പൊടിയും ചേര്‍ക്കാം. നന്നായി വഴറ്റിയ ശേഷം ഇതിലേയ്ക്ക് ചോറ് ഇട്ട് നല്ല പോലെ ഇളക്കിക്കൊടുക്കണം.ശേഷം അടച്ചുവെച്ച് വേവിക്കണം. വിനാഗിരിയും ഉപ്പും ചേര്‍ത്ത് പാകം നോക്കി തീയണയ്ക്കാം. ശേഷം മല്ലിയില വിതറി അലങ്കരിയ്ക്കാം.
Content Highlights: potato rice pulao recipe, veg pulao recipe,food
Published: 21 Nov 2023, 06:54 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented