കോളിഫ്‌ളവര്‍ പ്രേമികളുടെ പ്രിയപ്പെട്ട വിഭവമാണ് ഗോബി മഞ്ചൂരിയന്‍. റെസ്‌റ്റോറന്റ് സ്‌റ്റൈല്‍ ഗോബി മഞ്ചൂരിയന്‍ ഇനി എളുപ്പത്തില്‍ വീട്ടിലും തയ്യാറാക്കാം. ചപ്പാത്തിയ്ക്കും പൊറോട്ടയ്ക്കും ഒപ്പമെല്ലാം ഉഗ്രന്‍ കോമ്പിനേഷനാണ്.
ആവശ്യമുള്ള സാധനങ്ങള്‍
Also Read
കോളി ഫ്‌ളവര്‍ -1 ചെറുത് (ചെറുതാക്കി മുറിച്ചത്)
സവാള -2 (ചതുരത്തില്‍ അരിഞ്ഞത്)
പച്ചമുളക് -6
വെളുത്തുളളി -2 ടേബിള്‍സ്പൂണ്‍(ചെറുതായി അരിഞ്ഞത്)
ഇഞ്ചി -1 കഷ്ണം (ചെറുതായി അരിഞ്ഞത്)
കാപ്‌സിക്കം - 1 (ചതുരത്തില്‍ അരിഞ്ഞത്)
കോണ്‍ ഫ്‌ളവര്‍ -കാല്‍ കപ്പ്
മൈദ -കാല്‍ കപ്പ്
സോയ സോസ് - 2 ടേബിള്‍സ്പൂണ്‍
റ്റൊമാറ്റോ സോസ് -2 ടേബിള്‍സ്പൂണ്‍
കാശ്മീരി മുളക് പൊടി -2 ടേബിള്‍സ്പൂണ്‍
കുരുമുളക് പൊടി -1 സ്പൂണ്‍
പഞ്ചസാര -1 സ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
എണ്ണ -ആവശ്യത്തിന്
വെളളം -1 കപ്പ്
പാചകം ചെയ്യുന്ന വിധം
കോണ്‍ഫ്‌ളവര്‍ ,മൈദ , ഉപ്പ് ഇവ പാകത്തിന് വെളളം ചേര്‍ത്ത് നല്ല കട്ടിയില്‍ മിക്‌സ് ചെയ്‌തെടുക്കണം . കോളി ഫ്‌ളവര്‍ ഈ പേസ്റ്റില്‍ മുക്കിയ ശേഷം തിളച്ച എണ്ണയില്‍ വറുത്ത് കോരി മാറ്റി വെയ്ക്കണം. .അധികം നിറം മാറി മൊരിഞ്ഞുപോകരുത്. ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കി സവാള ,പച്ചമുളക് , ഇഞ്ചി ,വെളുത്തുളളി എന്നിവ വഴറ്റണം . ശേഷം കാപ്‌സിക്കം ചേര്‍ക്കണം .അധികം വെന്തുപോകരുത്. ശേഷം സോയ സോസ് ചേര്‍ത്തുകൊടുക്കണം. കൂടെ മുളകുപൊടി ചേര്‍ത്ത് വഴറ്റിയ ശേഷം ഒരു കപ്പ് വെളളം കൂടെ ചേര്‍ക്കണം. ഇതില്‍ കുരുമുളക് പൊടി ചേര്‍ത്ത ശേഷം പഞ്ചസാരയും ഉപ്പും ചേര്‍ത്തു കൊടുക്കാം. ശേഷം തിളപ്പിക്കണം. ഗ്രേവിയ്ക്ക് നല്ല കട്ടി കിട്ടുവാനായി കുറച്ച് കോണ്‍ഫ്‌ളവര്‍ കലക്കി ഒഴിക്കാം. ശേഷം വറുത്ത് വെച്ചിരിക്കുന്ന കോളി ഫ്‌ളവറും റ്റൊമാറ്റോ സോസും ഇതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ഇറക്കി വെക്കാം.
Content Highlights: gobi manchurian recipe,gobi ,cauliflower,,cauliflower fry,food
Published: 17 Nov 2023, 09:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented