ആവശ്യമായ സാധനങ്ങൾ:
ഉരുളക്കിഴങ്ങ് പുഴുങ്ങിയത് - രണ്ടെണ്ണം

To advertise here,

ബ്രെഡ്ക്രംപ്സ് - അരക്കപ്പ്

കോൺ ഫ്‌ളോർ- രണ്ട് ടേബിൾസ്പൂൺ

മുളകുപൊടി- അരടീസ്പൂൺ

ഉപ്പ് - പാകത്തിന്

എണ്ണ- വറുക്കാൻ ആവശ്യത്തിന്

ബട്ടർ പേപ്പർ - ഒന്ന്

തയ്യാറാക്കുന്ന വിധം:
ഉരുളക്കിഴങ്ങ് പുഴുങ്ങിയത് ഗ്രെയ്റ്റ് ചെയ്‌തെടുക്കുക. ഇതിലേക്ക് ബ്രെഡ്ക്രംപ്സ്, കോൺ ഫ്‌ളോർ, മുളകുപൊടി, ഉപ്പ് എന്നിവ ഇട്ട് കുഴച്ച് യോജിപ്പിക്കണം. ഈ മിശ്രിതം അരമണിക്കൂർ ഫ്രിഡ്ജിൽ വെച്ചശേഷം പുറത്തെടുത്ത് ഒരു ബട്ടർപേപ്പറിൽവെച്ച് അത്യാവശ്യം കട്ടിയായി പരത്തുക. ഒരു മോൾഡ് ഉപയോഗിച്ച് ഈ മാവ് വൃത്താകൃതിയിൽ മുറിച്ചെടുക്കണം. ശേഷം സ്ട്രോകൊണ്ട് കണ്ണും സ്പൂൺകൊണ്ട് വായും ഉണ്ടാക്കി, ചൂടാക്കിയ എണ്ണയിലിട്ട് വറുത്തുകോരാം.