നോണ്‍വെജ് ഇഷ്ടമുള്ളവരുടെ പ്രിയപ്പെട്ട വിഭവമാണ് ചില്ലി ചിക്കന്‍. അധികം എരിവില്ലാത്ത ചിക്കന്‍ വിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും ചില്ലി ചിക്കന്‍ ഏറെയിഷ്ടപ്പെടുന്ന വിഭവമാണ്. ചപ്പാത്തിയ്ക്കും അപ്പത്തിനുമൊപ്പം ഉഗ്രന്‍ കോമ്പിനേഷനാണ്.
ചേരുവകള്‍
Also Read
ചിക്കന്‍ - അരകിലോ (ചെറിയ കഷ്ണങ്ങളാക്കിയത്)
കാപ്സിക്കം -3 എണ്ണം
സവാള-3 എണ്ണം
മുട്ട -3 എണ്ണം,
കോണ്‍ഫ്ലോര്‍ -5 ടീ സ്പൂണ്‍,
തക്കാളി സോസ് -അമ്പതു മില്ലി ഗ്രാം
സോയ സോസ് -നൂറു മില്ലി ഗ്രാം
ചില്ലി സോസ് - ആവശ്യത്തിന്
ഫുഡ് കളര്‍- ചുവപ്പ്
മൈദ- മൂന്ന് ടീസ്പൂണ്‍
പാചകരീതി
ഒരു പാത്രത്തില്‍ മുട്ടകള്‍ പൊട്ടിച്ചൊഴിച്ച ശേഷം കോണ്‍ ഫ്ലോറും മൈദയും ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം വേണമെങ്കില്‍ മാത്രം കളറും ചേര്‍ത്തുകൊടുക്കാം. അതിലേയ്ക്ക് ചിക്കനും ചേര്‍ത്തുകൊടുക്കാം. 20 മിനിറ്റിന് ശേഷം മുക്കിവെച്ച ചിക്കന്‍ എണ്ണയില്‍ വറുത്തു കോരി മാറ്റി വെയ്ക്കണം. ഒരു ഫ്രൈയിങ് പാനില്‍ കുറച്ചു എണ്ണ ചൂടാക്കി അതിലേയ്ക്ക് മുറിച്ചു വച്ച കാപ്സിക്കം ഇട്ടു വാട്ടിയെടുക്കാം. സവാളയും ഇതുപോലെ തന്നെ ചെയ്യാം.
ഒരു പാത്രത്തില്‍ കുറച്ച് വെള്ളമെടുത്ത് അതില്‍ അഞ്ചു ടേബിള്‍ സ്പൂണ്‍ കോണ്‍ ഫ്ളോര്‍ ചേര്‍ത്ത് തീയില്‍ വെച്ചിളക്കണം. കുറുകിത്തുടങ്ങുമ്പോള്‍ വറുത്ത ചിക്കന്‍ അതിലേക്കിടുക. ശേഷം മാറ്റി വെച്ചിരുക്കുന്ന കാപ്സിക്കവും സവാളയും അതില്‍ ചേര്‍ത്ത് മെല്ലെ ഇളക്കണം. ഇനി ഇതിനകത്ത് ചില്ലി സോസ്, സോയ സോസ്, തക്കാളി സോസ് എന്നിവ ചേര്‍ത്ത് ഒന്നുകൂടി മിക്സ് ചെയ്യുക. ഉപ്പ് ആവശ്യത്തിന് ചേര്‍ത്തുകൊടുക്കാം.
Content Highlights: chilli chicken recipe, chicken recipe,Food
Published: 17 Nov 2023, 10:17 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented