
ചോറിനൊപ്പം ഒരു ഫിഷ് ഫ്രൈ ഉണ്ടെങ്കില്‍ പിന്നെ കറികളെന്തിന് ചോദിക്കുന്നവരുണ്ട്. മത്സ്യപ്രിയരുടെ ഇഷ്ടപ്പെട്ട ഒന്നാണ് അയക്കൂറ (നെയ്മീൻ). അയക്കൂറ കൊണ്ട് രുചിയേറുന്ന ഒരു ഫ്രൈ തയ്യാറാക്കാം. കാഴ്ചയില്‍ കൂടി മനോഹരമായ ഈ ഫിഷ് ഫ്രൈ എങ്ങനെയാണ് ഉണ്ടാക്കുതെന്ന് നോക്കാം.
ചേരുവകള്‍
Also Read
അയക്കൂറ (നെയ്മീന്‍)- 2 കഷണങ്ങള്‍
ഉപ്പ് -പാകത്തിന്
ഇഞ്ചി അരിഞ്ഞത്- 10 ഗ്രാം
വെളുത്തുള്ളി അരിഞ്ഞത്- 10 ഗ്രാം
ചെറിയ ഉള്ളി അരിഞ്ഞത്- 50 ഗ്രാം
കറിവേപ്പില- 1 തണ്ട്
നാരങ്ങ നീര്- 10 മില്ലി
മഞ്ഞള്‍പ്പൊടി- 2 ഗ്രാം
കുരുമുളക് പൊടി- 5 ഗ്രാം
കശ്മീരി മുളകുപൊടി- 15 ഗ്രാം
വെളിച്ചെണ്ണ- 85 മില്ലി
പാചകരീതിയിലേയ്ക്ക്
അയക്കൂറ ഹൃദയത്തിന്റെ ആകൃതിയിലുള്ള കഷണങ്ങളായി മുറിച്ചെടുക്കണം.ഉപ്പ്, കുരുമുളക്, മഞ്ഞള്‍പ്പൊടി, നാരങ്ങ നീര്, കാശ്മീരി മുളകുപൊടി എന്നിവ നന്നായി യോജിപ്പിക്കുക.
ഹൃദയാകൃതിയില്‍ മുറിച്ച മത്സ്യം ഈ പേസ്റ്റ് ഉപയോഗിച്ച് നന്നായി മാരിനേറ്റ് ചെയ്യുക.
ബാക്കിയുള്ള ഈ പേസ്റ്റിലേയ്ക്ക് വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. വെളിച്ചെണ്ണ ഉപയോഗിച്ച് മീന്‍ ഫ്രൈ ചെയ്യുക. മീന്‍ പകുതി വേവിച്ചു കഴിഞ്ഞാല്‍, തയ്യാറാക്കിയ മസാല മത്സ്യത്തിന്റെ ഇരുവശങ്ങളിലും പുരട്ടി 5 മുതല്‍ 8 മിനിറ്റ് വരെ ചെറിയ തീയില്‍ വേവിക്കുക.
അരിഞ്ഞ പച്ചക്കറികള്‍ ഹൃദയാകൃതിയില്‍ ഒരു പ്ലേറ്റില്‍ അടുക്കിയശേഷം തയ്യാറാക്കിയ മത്സ്യം വെച്ച് അലങ്കരിക്കാം. ചോറിനൊപ്പം കഴിയ്ക്കാന്‍ ഉഗ്രന്‍ ഫിഷ് ഫ്രൈ റെഡി.
Content Highlights: hot and spicy fish fry,king fish fry,fish fry,fish recipes,food
Published: 14 Feb 2024, 12:13 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented