എളുപ്പത്തിലുണ്ടാക്കാവുന്ന രുചികരമായ പഴം സ്മൂത്തിയാണ് പീനട്ട് ബട്ടര്‍ ബനാന സ്മൂത്തി. അഞ്ചുമിനിട്ടില്‍ ഇതുണ്ടാക്കിയെടുക്കാന്‍ കഴിയും. ലഘുഭക്ഷണമായും പ്രഭാതഭക്ഷണമായും കഴിയ്ക്കാം.ശരീരഭാരം കുറയ്ക്കാനും ഇത് കഴിക്കുന്നത് നല്ലതാണ്.
ചേരുവകള്‍
Also Read
- വാഴപ്പഴം- 2
- പാല്- 2 കപ്പ്
- പീനട്ട് ബട്ടര്‍- അര കപ്പ്
- തേന്‍-2 ടേബിള്‍ സ്പൂണ്‍
- ഐസ്-2 ക്യൂബ്
തയ്യാറാക്കുന്ന രീതി
വാഴപ്പഴം തൊലി കളഞ്ഞ് വൃത്തിയാക്കി കഷ്ണങ്ങളാക്കിയെടുക്കുക. ഒരു ബ്ലെന്‍ഡറിലേയ്ക്ക് വാഴപ്പഴം മുറിച്ചത്, പാല്, പീനട്ട് ബട്ടര്‍, തേന്‍, ഐസ് ക്യൂബ് എന്നിവ ചേര്‍ത്ത് നന്നായി അടിച്ചെടുക്കാം.മധുരം വേണ്ടത്തവര്‍ക്ക് തേന്‍ ഒഴിവാക്കാം. പാലിന് പകരം ബദാം പാല്, ഓട്സ് പാല് എന്നിവയുപയോഗിക്കുന്നതും വളരെ നല്ലതാണ്.
Content Highlights: peanut butter banana smoothie recipe
Published: 22 Sept 2024, 07:46 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented