ചിക്കന്‍ വിഭവങ്ങള്‍ ഏവരുടേയും പ്രിയപ്പെട്ടതാണ്. പാചകപരീക്ഷണങ്ങളില്‍ താത്പര്യമുള്ളവര്‍ക്കും ധൈര്യത്തോടെ പരീക്ഷിക്കാവുന്നതും എളുപ്പത്തിലുള്ളതുമായൊരു വിഭവമാണ് ചിക്കന്‍ തോല്‍പ്പെട്ടി. വയനാട്ടിലെ തോല്‍പ്പെട്ടിയില്‍ നിന്നുള്ള രുചിയേറിയ ചിക്കന്‍ കറിയാണിത്. ചോറിനും ചപ്പാത്തിയ്ക്കും അപ്പത്തിനുമെല്ലാം കൂടെ ഈ കറി കഴിയ്ക്കാം.
ചേരുവകള്‍
Also Read
ചിക്കന്‍ കറി പീസ്: 250 ഗ്രാം
സവാള ചെറുതായി അരിഞ്ഞത്: 30 ഗ്രാം
ചെറുതായി അരിഞ്ഞ ഇഞ്ചി: 5 ഗ്രാം
ചെറുതായി അരിഞ്ഞ വെളുത്തുള്ളി: 5 ഗ്രാം
മഞ്ഞള്‍ പൊടി: 2 ഗ്രാം
മല്ലി പൊടി: 5 ഗ്രാം
ഗരം മസാല പൊടി: 5 ഗ്രാം
പെരുംജീരകം: 10 ഗ്രാം
കറിവേപ്പില: 5 ഗ്രാം
കുരുമുളക്: 10 ഗ്രാം
ഉപ്പ്:പാകത്തിന്
തേങ്ങപാല്‍ : 100 മില്ലി
തക്കാളി വട്ടത്തില്‍ അരിഞ്ഞത്: 1 എണ്ണം
വെളിച്ചെണ്ണ: 80 മില്ലി
പച്ചമുളക്: 20 ഗ്രാം
തയ്യാറാക്കുന്ന രീതി
1) ഫ്രയിങ് പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി,സവാള, ഉപ്പ് എന്നിവ ഇട്ട് നന്നായി ഇളക്കി ബ്രൗണ്‍ നിറമാക്കി എടുക്കുക.
2) മഞ്ഞള്‍ പൊടി, മല്ലി പൊടി, ഗരം മസാല എന്നിവ ഇട്ട് മിക്സ് ചെയ്ത്, ചിക്കന്‍ കറി പീസ് ഇട്ട് ചെറുതീയില്‍ 10 മിനിറ്റ് കുക്ക് ചെയ്യുക.
3) കുരുമുളക്, പെരുംജീരകം,പച്ചമുളക് ,കറിവേപ്പില എന്നിവ മിക്സിയില്‍ അരച്ചെടുക്കുക.
4) അരച്ചെടുത്ത പേസ്റ്റ് കറിയില്‍ ഇട്ട് രണ്ടു മിനിറ്റ് കുക്ക് ചെയ്യുക.
5) തേങ്ങപാലും തക്കാളിയും ഇട്ട് ചെറുതീയില്‍ കുക്ക് ചെയ്ത് കറി കുറുകി വരുമ്പോള്‍ തീ അണക്കുക.
6) ചെറുതായി അരിഞ്ഞ മല്ലിയിലയും തേങ്ങാപ്പാലും കൊണ്ട് കറി അലങ്കരിക്കുക.
Content Highlights: Chicken Tholpetty recipe ,Chicken curry,Chicken recipe ,Chicken fry,chef arun vijayan,food,wayanad
Published: 03 Aug 2023, 03:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented