മുളച്ച തേങ്ങയ്ക്കുള്ളില്‍ ഇരിക്കുന്ന വെളുത്ത പഞ്ഞി പന്താണ് പൊങ്ങുകള്‍. പണ്ട് കാലത്ത് സുലഭമായിരുന്ന പല ഭക്ഷ്യ വിഭവങ്ങളും ഇന്ന് അന്യമായതുപോലെ അന്യമായിക്കൊണ്ടിരിക്കുന്ന ഒരു വിഭവമാണ് പൊങ്ങ്.
ലോക നാളികേര ദിനത്തില്‍ നാളികേരത്തോടൊപ്പം ശ്രദ്ധ അര്‍ഹിക്കുന്ന ഒന്നാണ് പൊങ്ങും. അല്പം പഴക്കമുള്ളതും മുളവന്നതുമായ തേങ്ങയില്‍ നിന്നാണ് ഈ പഞ്ഞിക്കേക്ക് നമുക്ക് ലഭിക്കുന്നത്. തേങ്ങ ചീത്തയായി എന്ന് പറഞ്ഞ് പൊങ്ങും തേങ്ങയും കളയുന്നവരുണ്ട്. എന്നാല്‍ ഏറ്റവും പോഷകമുള്ള ഭാഗമാണ് പൊങ്ങ്.
പൊങ്ങിന് കോക്കനട്ട് ആപ്പിള്‍ എന്നും പറയാറുണ്ട്. ബി-1, ബി-3, ബി-5, ബി-6 തുടങ്ങിയ വിറ്റാമിനുകളും സെലെനിയം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം തുടങ്ങിയ ധാതുക്കളും പൊങ്ങില്‍ അടങ്ങിയിരിക്കുന്നു.
പൊങ്ങ് പതിവായിക്കഴിക്കുന്നത് കുട്ടികളുടെയും മുതിര്‍ന്നവരുടെ രോഗപ്രതിരോധശക്തിയെ വര്‍ധിപ്പിക്കും. മറ്റ് അസുഖങ്ങള്‍ വരാതിരിക്കാനുള്ള പ്രതിരോധ മാര്‍ഗം കൂടെയാണ് പൊങ്ങ് കഴിക്കുന്നതിലൂടെ നമ്മുടെ ശരീരം സ്വീകരിക്കുന്നത്.
ആന്റി ബാക്ടീരിയല്‍ ആയും ആന്റി ഫംഗല്‍ ആയും പൊങ്ങ് നമ്മുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നു. വൃക്കരോഗം, മൂത്രത്തില്‍ പഴുപ്പ് എന്നിവയില്‍ നിന്ന് രക്ഷനേടാനും പൊങ്ങ് സഹായിക്കും.
രാസവസ്തുക്കള്‍ നിറഞ്ഞ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിനെക്കാള്‍ ഊര്‍ജം പ്രദാനം ചെയ്യാന്‍ പൊങ്ങിനു കഴിയും. പൊങ്ങ് കഴിച്ചാല്‍ ശരീരത്തിലെ ഇന്‍സുലിന്‍ ഉത്പാദനം വര്‍ധിക്കും. ദിവസേന പൊങ്ങ് കഴിക്കുന്നത് ഹൃദ്രോഗ സാധ്യതയില്‍ നിന്നു രക്ഷിക്കുമെന്നും പഠനങ്ങള്‍ തളിയിച്ചിട്ടുണ്ട്.
പൊങ്ങുകൊണ്ട് ജ്യൂസ് ഉണ്ടാക്കാമെന്ന് കേട്ടുകേള്‍വി ഉണ്ടാകില്ല. വളരെ കുറിച്ച് ചേരുവകൾ മാത്രം വേണ്ട പൊങ്ങ് ജ്യൂസ് എങ്ങനെ തയ്യാറാക്കുന്നതെന്ന് നോക്കാം.
ചേരുവകള്‍
- മുളപ്പിച്ച തേങ്ങയുടെ ഉള്ളിലുള്ള കാമ്പ് (പൊങ്ങ്) ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച് ചെറിയ കഷ്ണങ്ങളായി അരിഞ്ഞത് ഒരു കപ്പ് .
- തിളപ്പിച്ച് ആറിയ പാല്- അര കപ്പ്
- പഞ്ചസാര, ഏലക്ക
തയ്യാറാക്കുന്ന വിധം
പൊങ്ങിന്റെ കഷ്ണങ്ങള്‍ പഞ്ചസാരയും ഏലക്കയും ചേര്‍ത്ത് മിക്സിയില്‍ അടിച്ച് എടുത്ത് അരിപ്പയില്‍ അരിച്ചെടുക്കുക. ഇതില്‍ പാല് ചേര്‍ത്താല്‍ പൊങ്ങ് ജ്യൂസ് റെഡി
(കേരള സര്‍ക്കാരിന്റെ വനിത ശിശുവികസന വകുപ്പിന്റെ സമ്പുഷ്ടകേരളം പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ റെസിപ്പികളില്‍ നിന്ന്)
Content Highlights: recipe of juice made from sprouted coconut juice
Published: 02 Sept 2024, 12:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented