വ്യത്യസ്തമായ ഭക്ഷണങ്ങളെക്കുറിച്ചുള്ള വീഡിയോകള്‍ പോലെ തന്നെയാണ് ഭക്ഷണങ്ങളെ സംബന്ധിച്ച പരാതികളും പരിഭവങ്ങളും സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളും ഇത്തരത്തില്‍ വാര്‍ത്തകളില്‍ ചര്‍ച്ചയാകുന്നത് പതിവാണ്.

To advertise here,

ഇപ്പോഴിതാ അത്തരമൊരു സംഭവമാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു യൂട്യൂബര്‍ ഓണ്‍ലൈനിലൂടെ മുറിച്ചെടുത്ത മാതളം ഓര്‍ഡര്‍ ചെയ്ത അനുഭവനമാണ് പങ്കുവെച്ചിരിക്കുന്നത്. പാക്കറ്റ് തുറന്നു മാതളം വായില്‍ വെച്ചപ്പോള്‍ നെയില്‍ പോളിഷിന്റെ രുചിയായിരുന്നു എന്നും പോസ്റ്റില്‍ പറയുന്നു.

 സംദിഷ് ഭാട്ടിയ എന്ന ഉപയോക്താവാണ് മാതളത്തിന്‍ ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. ഒരു ഗ്രോസറി ആപ്പിലൂടെയാണ് അദ്ദേഹം മാതളം വാങ്ങിയതെന്നും പോസ്റ്റില്‍ വ്യക്തിമാക്കിയിട്ടുണ്ട്.


'ഞാനിത് വെറുതേ പറയുന്നതല്ല, ഒരു സ്പൂണെടുത്ത് വായിലിട്ടപ്പോള്‍ തന്നെ എനിക്ക് പരിചിതമായ എന്തോ ഒരു മണവും രുചിയും തോന്നി. അതേ അത് നെയില്‍ പോളിഷിന്റെ ആയിരുന്നു'-  എന്നാണ് അദ്ദേഹം പോസ്റ്റില്‍ കുറിച്ചത്. നെയില്‍ പോളിഷ് ചേര്‍ത്ത് മാതളത്തിന് ചുവപ്പ് നിറം കൂട്ടാന്‍ ശ്രമിച്ചതായും അയാള്‍ പറയുന്നുണ്ട്. 24 മണിക്കൂറിനുള്ളില്‍ ഈ പോസ്റ്റിന് 55,000-ലധികം ലൈക്കുകളും  നിരവധി കമന്റുകളുമാണ് വന്നിരിക്കുന്നത്.

പലര്‍ക്കും ഇത്തരത്തില്‍ പഴങ്ങളും പച്ചക്കറികളും ഓര്‍ഡര്‍ ചെയ്തപ്പോഴുണ്ടായ ബുദ്ധിമുട്ടുകളാണ് കമന്റില്‍ പറഞ്ഞിരിക്കുന്നത്. അതേ സമയം കമ്പനിയുടെ സര്‍വ്വീസ് നല്ലതാണെന്ന് കമന്റും പോസ്റ്റിന് താഴെ വന്നിട്ടുണ്ട്. വിഷയത്തില്‍ ഗ്രോസറി ആപ്പിന് മാതളം വിതരണം ചെയ്ത കമ്പനിയും പ്രതികരിക്കുകയുണ്ടായി

വിഷയത്തെക്കുറിച്ച് സംസാരിക്കാന്‍ സംദിഷ് ഭാട്ടിയയെ ബന്ധപ്പെടാനും അവരുടെ ആശങ്കകള്‍ നേരിട്ട് പരിഹരിക്കാനും ഞങ്ങള്‍ നിരവധി തവണ ശ്രമങ്ങള്‍ നടത്തി, എന്നാല്‍ നിര്‍ഭാഗ്യവശാല്‍, പരാതി പോസ്റ്റ് ചെയ്തതിന് ശേഷം അദ്ദേഹത്തില്‍ നിന്നും യാതൊരു പ്രതികരണവും ലഭിച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.