ക്ഷണവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് സാമൂഹികമാധ്യമങ്ങളിലൂടെ ദിവസവും  പ്രചരിക്കുന്നത്.  വിചിത്രമായ പാചകരീതികളും കേട്ടുകേള്‍വി പോലുമില്ലാത്ത കോംമ്പിനേഷനുകളുമെല്ലാം ഇതില്‍പ്പെടാറുണ്ട്. വിചിത്രമായ പരീക്ഷണങ്ങളെ വിമര്‍ശിച്ച് വലിയ ചര്‍ച്ചകളും നടക്കാറുണ്ട്. ഇവിടെയിതാ പലരുടെയും പ്രിയപ്പെട്ട ഐസ് സ്റ്റിക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് കാണിക്കുന്ന ഒരു വീഡിയോയാണ് വൈറലായിരിക്കുന്നത്.

To advertise here,

ഐസ് സ്റ്റിക്ക് പലര്‍ക്കും ഒരു നൊസ്റ്റാള്‍ജിയ കൂടിയാണ്. ഐസ് ഫ്രൂട്ട് എന്ന പേരിലും ഇതറിയപ്പെടുന്നു. മാമ്പഴം, ഓറഞ്ച്, സ്‌ട്രോബെറി തുടങ്ങി വ്യത്യസ്ത  രുചികളില്‍ ഐസ് സ്റ്റിക്കുകള്‍ ലഭിക്കും. ഇവിടെയിതാ ഒരു ഫാക്ടറിയില്‍ ഓറഞ്ച് ഐസ് സ്റ്റിക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് കാണിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലൂടൈ പ്രചരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഈ വീഡിയോ പോസ്റ്റ്  ചെയ്തിരിക്കുന്നത്.

ഒരു ഫാക്ടറിയില്‍ ഓറഞ്ച് ഐസ് സ്റ്റിക്കുകളുടെ മുഴുവന്‍ നിര്‍മ്മാണവും എങ്ങനെയാണ് നടക്കുന്നത്  എന്നതാണ് വീഡിയോയില്‍ വിശദീകരിക്കുന്നത്. സ്റ്റിക്കില്‍ ലായനി കലര്‍ത്തുന്നത് മുതല്‍ അത് പായ്ക്ക് ചെയ്യുന്നതും മാര്‍ക്കറ്റില്‍ വില്‍ക്കുന്നത് വരെയുള്ള കാര്യങ്ങള്‍ വീഡിയോയില്‍ കാണിക്കുന്നുണ്ട്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് ലൈക്കും കമന്റുമായെത്തിയത്.

ഇതില്‍ കൃത്യമ നിറം കലര്‍ത്തിയാണ് ഉണ്ടാക്കുന്നതെന്ന് അറിഞ്ഞത് പലരേയും ഞെട്ടിക്കുകയുണ്ടായി. ഇനി ഒരിക്കലും ഇത് വാങ്ങി കഴിക്കില്ലെന്നും പറഞ്ഞവരുണ്ട്. ഇത് ആരോഗ്യത്തിന് ഹാനികരമാണെന്നും  പലരും കമന്റ് ചെയ്തു. ഫാക്ടറിയിലെ വൃത്തിയില്ലായ്മയെക്കുറിച്ചും പലരും പറയുന്നുണ്ട്. ഇത് പിച്ചഡി റിസര്‍ച്ചാണോ  ഫുഡ് വ്‌ളോഗിങ്ങാണോയെന്ന തരത്തിലും കമന്റ് വന്നിട്ടുണ്ട്.