ന്ത്യയുടെ മൂന്നാം ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണം ഇന്ത്യന്‍ ബഹിരാകാശ കേന്ദ്രത്തിന് അഭിമാനാര്‍ഹമായ നേട്ടമാണ് സമ്മാനിച്ചത്. അങ്ങനെയൊരു വിജയം കൈവരിച്ചതിന്റെ ആഘോഷം ഇന്ത്യയില്‍ ഇനിയും അവസാനിച്ചിട്ടില്ല. 

To advertise here,

എന്നാല്‍ ഇതില്‍ നിന്നെല്ലാം വേറിട്ടൊരു ആഘോഷമാണ് ഇന്ത്യയിലെ ഒരു റെസ്‌റ്റോറന്റ് നടത്തിയിരിക്കുന്നത്. ചന്ദ്രയാന്‍ ദോശ എന്ന് പേരിട്ടുകൊണ്ട് ദോശയുണ്ടാക്കിയിരിക്കുകയാണ് ഈ റെസ്റ്റോറന്റിലെ ഷെഫ്.

ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ബഹിരാകാശ പേടകത്തിന് സമാനമായ ദോശ വലിയ പാത്രത്തിലാക്കി ഷെഫ് ആളുകള്‍ക്ക് വിളമ്പി കൊടുക്കുന്നത് വീഡിയോയില്‍ കാണാം. ഈ ദോശക്ക് മുകളില്‍ ഹൃദയാകൃതിയില്‍ ഒരു ദോശ കൂടി ഉണ്ടാക്കി വെച്ചിട്ടുണ്ട്. 

ഇതു കാണുമ്പോള്‍ ആളുകളുടെ മുഖത്തുണ്ടാകുന്ന അദ്ഭുതവും അവര്‍ സന്തോഷത്തോടെ ദോശ കഴിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. ട്രെന്‍ഡിന് അനുസരിച്ച് മാറേണ്ടത് ഇങ്ങനെയാണ് ഈ വീഡിയോക്ക് താഴെ ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇതു കഴിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചവരും നിരവധിയാണ്.