മുലയൂട്ടുന്ന അമ്മമാരുടെ ആരോഗ്യം കുഞ്ഞിനേയും ഒരുപോലെ ബാധിക്കുന്ന ഘടകമാണ്. അമ്മയുടെ ഭക്ഷണമാണ് കുഞ്ഞിന്റെയും ആരോഗ്യത്തെ നിര്‍ണയിക്കുന്ന ഒരു ഘടകം. പോഷകഗുണങ്ങളുള്ളതും ആരോഗ്യപ്രദവുമായ ഭക്ഷണമായിരിക്കണം അമ്മമാര്‍ കഴിച്ചിരിക്കേണ്ടത്. ആറുമാസത്തേയ്ക്ക് കുഞ്ഞിന്റെ ഭക്ഷണം മുലപ്പാല്‍ ആയിരിക്കേ അമ്മമാര്‍ തങ്ങളുടെ ഡയറ്റിലും കൃത്യമായ ശ്രദ്ധ കൊടുക്കേണ്ടത് നിര്‍ബദ്ധമാണ്. മുലപ്പാല്‍ വര്‍ധിക്കാന്‍ അമ്മമാര്‍ ഡയറ്റില്‍ ഈ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. അറിഞ്ഞിരിക്കാം അവ.
മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു പ്രധാനഭക്ഷണമാണ് പെരുംജീരകം. പെരുംജീരകത്തിന്റെ പതിവായ ഉപയോഗം ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കും. പ്രസവശേഷം ഉണ്ടാകാവുന്ന മലബന്ധം അകറ്റാനും ഇത് ഗുണകരമാണ്. കാത്സ്യം, അയണ്‍ തുടങ്ങിയവ അടങ്ങിയ പെരുംജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് മുലപ്പാല്‍ കൂട്ടുന്നതിന് ഗുണം ചെയ്യും.
പ്രസവാനന്തരം മുലപ്പാലിന്റെ ഉത്പാദനം കൂട്ടാന്‍ സഹായിക്കുന്ന ഒന്നാണ് ഉലുവ. ഇതിനായി തലേ ദിവസം ഒരു ഗ്ലാസ് വെള്ളത്തില്‍ ഉലുവ കുതിര്‍ക്കാന്‍ വെയ്ക്കണം. പിറ്റേന്ന് രാവിലെ ഈ വെള്ളം കുടിക്കണം. ഉലുവയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് മുലപ്പാല്‍ കൂട്ടാനും അമ്മയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.
പ്രോട്ടീന്‍,വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ തുടങ്ങിയവയാല്‍ സമ്പുഷ്ടമാണ് ബദാം, അണ്ടിപ്പരിപ്പ്, വാള്‍നട്‌സ് തുടങ്ങിയ നട്‌സുകള്‍. ഇവയും നിര്‍ബന്ധമായും അമ്മമാര്‍ കഴിച്ചിരിക്കണം. കൂടാതെ കാത്സ്യത്തിന്റെ നോണ്‍-ഡയറി സ്രോതസ്സായി പറയപ്പെടുന്ന ബദാമും നന്നായി കഴിച്ചിരിക്കണം.
അയമോദകം പ്രസവാനന്തരം അമ്മമാരുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. പാല്‍ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്ന രാസവസ്തുക്കളായ ഗാലക്റ്റഗോഗുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ബീന്‍സ് തുടങ്ങിയ പയര്‍ വര്‍ഗങ്ങള്‍ പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ഫൈറ്റോ ഈസ്ട്രജന്‍ എന്നിവയുടെ കലവറയാണ്. പ്രത്യേകിച്ച് ലാക്ടോജെനിക് പയര്‍ വര്‍ഗമായ കടലയും അമ്മമാര്‍ കഴിച്ചിരിക്കണം.
വിത്തുകള്‍ കഴിക്കുന്നതും മുലയൂട്ടുന്ന അമ്മമാരുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇവയില്‍ ധാരാളമായി പ്രോട്ടീനും ഇരുമ്പ്, സിങ്ക്, കാത്സ്യം തുടങ്ങിയ അവശ്യ ധാതുക്കളും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ സൂര്യകാന്തി വിത്തുകള്‍, മത്തങ്ങ വിത്തുകള്‍, എള്ള് തുടങ്ങിയവ കഴിക്കുന്നത് മുലയൂട്ടുന്ന അമ്മമാര്‍ക്ക് നല്ലതാണ്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: Breastfeeding,Lactating Mother,food,mother,food,Fennel seeds,Fenugreek,nuts
Published: 27 Jul 2023, 12:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented