പലതരത്തിലുള്ള വീഡിയോകളാണ് ദിവസവും സാമൂഹികമാധ്യമത്തില്‍ വൈറലാകുന്നത്. പുതുമയുള്ള വീഡിയോകള്‍ക്ക് കാഴ്ചക്കാരും കൂടും. ഇത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ ജനശ്രദ്ധ നേടിയിരിക്കുന്നത്. വ്യത്യസ്തമായൊരു പഴം എന്ന രീതിയിലാണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിക്കുന്നത്.

To advertise here,

എന്താണ് ഈ പഴമെന്ന് ആദ്യകാഴ്ചയില്‍ ആര്‍ക്കും മനസ്സിലാകുന്നില്ല. പക്ഷേ വ്യത്യസ്ത ആകൃതിയിലുള്ള പഴം എന്താണെന്ന് വീഡിയോയിലുള്ള മാക്‌സിന്‍ ഷാര്‍ഫ് എന്ന കണ്ടന്റ് ക്രിയേറ്റര്‍ വിശദീകരിച്ചു തരുന്നുണ്ട്. വടുകപ്പുളി നാരങ്ങയോട് സാദൃശ്യമുള്ള നാരങ്ങയാണ് വീഡിയോയിലുള്ളത്.

ഇതിന്റെ വലുപ്പത്തിലും ആകൃതിയിലുമെല്ലാം അസാധാരണത്വമുള്ളതിനാല്‍ ഇതെന്താണെന്ന് ഒറ്റ നോട്ടത്തില്‍ ആര്‍ക്കും മനസ്സിലാകില്ല. കോടിക്കണക്കിന് പേരാണ് ഈ വീഡിയോ ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്. നിരവധിപേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

വീഡിയോ കണ്ടിട്ട് നിരവധിപേരാണ് കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ നാരങ്ങ കണ്ടിട്ട് പേടി വരുന്നുവെന്നും ഇതിന്റെ ആകൃതിയും മറ്റും കാണുമ്പോള്‍ കഴിക്കാന്‍ തോന്നുന്നില്ലെന്നും ചിലർ പറയുന്നു. പക്ഷേ ഭൂരിഭാഗം പേര്‍ക്കും ഇതൊരു അത്ഭുതമായിത്തന്നെയാണ് തോന്നിയിരിക്കുന്നത്. ഇതെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള ആകാംക്ഷയും താല്‍പര്യവുമെല്ലാം ഇവര്‍ പങ്കുവെച്ചിട്ടുണ്ട്.

തന്റെ തോട്ടത്തിലുള്ള മരത്തിലുണ്ടായതാണ് ഈ നാരങ്ങയെന്നും മാക്‌സിന്‍ ഷാര്‍ഫ് പറയുന്നുണ്ട്. എന്തായാലും കോടിക്കണക്കിന് പേര്‍ കണ്ടതിന് പിന്നാലെ ഈ നാരങ്ങ കൊണ്ട് വിഭവങ്ങളുണ്ടാക്കുന്ന മറ്റൊരു വീഡിയോയും ഇവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.