നെല്ലിക്ക കഴിക്കുന്നത് കൊണ്ട് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ഇരുമ്പ്, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ കലവറയാണ് നെല്ലിക്ക. ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍, ഗുണങ്ങളും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. നെല്ലിക്കയിലെ ക്രോമിയം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇത് പ്രമേഹമുള്ളവര്‍ക്ക് ഗുണകരമാണ്. നെല്ലിക്ക ആവിയില്‍ വേവിച്ചു കഴിക്കുന്നത് വളറെ നല്ലതാണ്. ഇത്തരത്തിൽ കഴിക്കുന്നതിന്റെ ഗുണങ്ങള്‍ അറിഞ്ഞിരിക്കാം.
നെല്ലിക്ക ആവിയിൽ വേവിച്ചു കഴിക്കുന്നതുകൊണ്ട് നിരവധി ഗുണങ്ങളുണ്ട്. ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സിയ്ക്ക് കഴിയും. കൂടാതെ രോഗപ്രതിരോധസംവിധാനത്തെ ശക്തിപ്പെടുത്തുകയും അണുബാധകള്‍ക്കെതിരേ ശരീരത്തിന്റെ പ്രതിരോധം വര്‍ധിപ്പിക്കുന്നതിലും ഇത് പങ്കുവഹിക്കും.
Also Read
ദഹനത്തെ സഹായിക്കുന്നതില്‍ നെല്ലിക്കയ്ക്ക് വലിയ പങ്കുണ്ട്. ആവിയില്‍ വേവിച്ച നെല്ലിക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ദഹനക്കേട് കുറയ്ക്കുകയും വയറുവേദന കുറയ്ക്കുകയും ചെയ്യും. ആരോഗ്യകരമായ ദഹനവ്യവസ്ഥയും നിലനിര്‍ത്താന്‍ സഹായിക്കും.
ആവിയില്‍ വേവിച്ച നെല്ലിക്ക പതിവായി കഴിക്കുന്നത് മുടിയുടെയും ചര്‍മത്തിന്റേയും ആരോഗ്യത്തെ മെച്ചപ്പെടുത്തും. നെല്ലിക്കയിലെ വിറ്റാമിനുകളും ധാതുക്കളും ചര്‍മത്തിനും ആരോഗ്യമുള്ള മുടിയ്ക്കും ഗുണം ചെയ്യും.
ആരോഗ്യകരമായ രക്തചംക്രമണത്തിനും ഹൃദയ സംബന്ധമായ പ്രശ്നങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനും നെല്ലിക്ക ഫലപ്രദമാണ്. നെല്ലിക്കയിലെ ഫൈബര്‍ വിശപ്പ് കുറയ്ക്കുന്നതിനും വിവിധ ദഹന പ്രശ്നങ്ങള്‍ അകറ്റുന്നതിനും നല്ലതാണ്.
Content Highlights: steamed amla,health benefits,food,skincare,haircare
Published: 19 Jan 2024, 02:24 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented