ശരീരത്തില്‍ കാത്സ്യം കുറയുമ്പോള്‍ എല്ലുകളുടെ ആരോഗ്യം മോശമാകും. തുടര്‍ന്ന് സന്ധിവേദന, നടുവേദന തുടങ്ങിയ പ്രശ്‌നങ്ങളും ശരീരത്തെ അലട്ടിത്തുടങ്ങും. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം. നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ കാത്സ്യത്തിന്റെ കുറവു പരിഹരിക്കാം. പൊതുവായി കാത്സ്യത്തിന്റെ കലവറയായി കണക്കാക്കുന്നത് പാലിനെയാണ്. എന്നാല്‍ പാല്‍ മാത്രമല്ല, കാത്സ്യം അടങ്ങിയ മറ്റ് ഭക്ഷണങ്ങളുമുണ്ട്.അത്തരത്തില്‍ കാത്സ്യം അടങ്ങിയ മറ്റ് ഭക്ഷണങ്ങളെ പരിചയപ്പെടാം
ബ്രൊക്കോളി കഴിക്കുന്നത് വളരെ നല്ലതാണ്. കാത്സ്യത്തിന്റെ അഭാവമുള്ളവര്‍ ബ്രൊക്കോളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. കൂടാതെ ഫൈബര്‍, പൊട്ടാസ്യം, വിറ്റാമിന്‍ സി, ഇ തുടങ്ങിയവയും ബ്രൊക്കോളിയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി, കാത്സ്യം തുടങ്ങിയവ അടങ്ങിയതാണ് പഴമാണ് ഓറഞ്ച്. ഒരു ഓറഞ്ചില്‍ നിന്ന് 65 മില്ലി ഗ്രാം കാത്സ്യം ലഭിക്കും.
Also Read
ചീസും കാത്സ്യത്തിന്റെ കലവറയാണ്. കൂടാതെ സോഡിയം, പ്രോട്ടീന്‍, സിങ്ക്, വിറ്റാമിന്‍ എ എന്നിവയാലും സമ്പന്നമാണ് ചീസ്. പ്രോട്ടീനിന്റെ ഏറ്റവും മികച്ച സ്രോതസ്സുകളില്‍ ഒന്നാണ് യോഗട്ട്. കുറഞ്ഞ കൊഴുപ്പുള്ള യോഗട്ടില്‍ ഉയര്‍ന്ന തോതിലുള്ള കാത്സ്യമുണ്ട്. മത്സ്യം കഴിക്കുന്നതും വളരെ നല്ലതാണ്. കാത്സ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയ അത്തിപ്പഴം കുതിര്‍ത്ത വെള്ളം കുടിക്കുന്നതും എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
പതിവായി ബദാം കഴിക്കുന്നത് കാത്സ്യത്തിന്റെ അഭാവത്തെ തടയാന്‍ ഗുണം ചെയ്യു.. കൂടാതെ ബദാമില്‍ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും ഫൈബറുമൊക്കെ അടങ്ങിയിട്ടുണ്ട്. സോയാ പാലും ഡയറ്റിലുള്‍പ്പെടുത്താം. കാത്സ്യത്തിനൊപ്പം കാത്സ്യം ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന വിറ്റാമിന്‍ ഡിയും പ്രോട്ടീനും ഇവയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഈന്തപ്പഴം കഴിക്കുന്നതും നല്ലതാണ്. 100 ഗ്രാം ഈന്തപ്പഴത്തില്‍ 64 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. എള്ള്, ചിയ പോലുള്ള വിത്തിനങ്ങളില്‍ കാത്സ്യം അടങ്ങിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: Calcium ,milk,Yogurt,Almond ,Orange,cheese,Salmon,food
Published: 19 Jan 2024, 09:42 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented