
ഇന്ത്യയിലെ വിമാനത്താവളങ്ങളിലെ ആദ്യ ഫുഡ് ഡെലിവറി റോബോട്ടിനെ അവതരിപ്പിച്ച് ഹൈദരാബാദ് വിമാനത്താവളം (RGIA). വിമാനത്താവളത്തിലെ യാത്രക്കാർക്ക് ഭക്ഷണവും പാനീയങ്ങളും എത്തിക്കുന്നതിനായി രൂപകൽപ്പന ചെയ്ത എഐ സഹായിയാണിത്. Refresh 24 Seven-ഉം GMR- എന്നീ കമ്പനികൾക്കാണ് റോബോർട്ടിൻ്റെ 'നടത്തിപ്പ്'
ക്യൂ നിൽക്കേണ്ട
ഭക്ഷണം കഴിക്കാൻ ക്യൂ നിൽക്കുകയോ തിരക്കുകൂട്ടുകയോ ചെയ്യണ്ടന്നതാണ് ഹൈലൈറ്റ്. ഭക്ഷണം യാത്രക്കാർക്ക് അവരുടെ ഗേറ്റിന് അടുത്തുതന്നെ റോബോട്ട് എത്തിച്ചു നൽകും. നിലവിൽ അന്താരാഷ്ട്ര ടെർമിനലിലെ 33, 34, 35 ഗേറ്റുകളിലും ഡൊമസ്റ്റിക് ടെർമിനലിലെ 110, 111 ഗേറ്റുകളിലുമാണ് റോബോട്ട് സേവനം ലഭ്യമാക്കിയിരിക്കുന്നത്.
ഓർഡർ ചെയ്യാനുള്ള എളുപ്പവഴികൾ
ഓർഡർ ചെയ്യാനും അധിക മെനക്കെടേണ്ട. ചെക്ക്-ഇൻ ചെയ്ത ശേഷം കിയോസ്കുകളിലോ അല്ലെങ്കിൽ സഞ്ചരിക്കുന്ന റോബോട്ടിൽ തന്നെയോ ഉള്ള QR കോഡുകൾ സ്കാൻ ചെയ്താൽ മതിയാകും. സ്കാൻ ചെയ്ത ശേഷം തിരഞ്ഞെടുത്ത ഔട്ട്‌ലെറ്റുകളിൽ നിന്നുള്ള ഡിജിറ്റൽ മെനുകൾ യാത്രക്കാർക്ക് പരിശോധിക്കാം.
ഓർഡർ തിരഞ്ഞെടുത്ത് പണം അടയ്ക്കുമ്പോൾ ഒരു OTP യാത്രക്കാരന്റെ ഫോണിലേക്കെത്തും. ഭക്ഷണവുമായി റോബോട്ട് എത്തുമ്പോൾ അൺലോക്ക് ചെയ്യാൻ സ്ക്രീനിൽ OTP നൽകേണ്ടതുണ്ട്. പാനീയങ്ങൾ ലഭിക്കാൻ ഏകദേശം എട്ട് മിനിറ്റും ഭക്ഷണം ലഭിക്കാൻ ഏകദേശം 15 മിനിറ്റുമാണ് കണക്കാക്കുന്നത്.
റോബോട്ട് എവിടെയെത്തിയെന്നറിയാൻ ട്രാക്കിങ് സംവിധാനം
• യാത്രക്കാർക്ക് അവരുടെ ഫോണുകളിൽ റോബോട്ടിനെ തത്സമയം ട്രാക്ക് ചെയ്യാൻ സാധിക്കും.
• 12 മണിക്കൂർ ബാറ്ററി ലൈഫും സുഗമമായ പ്രവർത്തനത്തിനായി എഐ-ഗൈഡഡ് നാവിഗേഷനും ഉണ്ട്.
• അപ്രതീക്ഷിത സാഹചര്യങ്ങൾക്കായി റിമോട്ട് കൺട്രോൾ ബാക്കപ്പും സജ്ജമാണ്.
യാത്രക്കാരുടെ പ്രതികരണം
നിലവിൽ തിരഞ്ഞെടുത്ത ഗേറ്റുകളിൽ മാത്രമാണ് റോബോട്ടിൻ്റെ സേവനമുള്ളതെങ്കിലും കൂടുതൽ ഗേറ്റുകളിലേക്കും രാജ്യത്തുടനീളമുള്ള മറ്റ് വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Content Highlights: Hyderabad Airport Pioneers Food Delivery Robots for Seamless Passenger Experience
Published: 22 Sept 2025, 10:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented