ന്യൂഡൽഹി: ഇ-കൊമേഴ്സ് ഭീമനായ ഫ്‌ളിപ്കാർട്ട് ഭക്ഷണവിതരണ സേവന രംഗത്തേക്ക് പ്രവേശിക്കാനൊരുങ്ങുന്നു. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ഈ സേവനം ആരംഭിക്കുമെന്ന് ഫ്‌ളിപ്കാർട്ട് ഗ്രൂപ്പ് സിഇഒ കല്യാൺ കൃഷ്ണമൂർത്തി സ്ഥിരീകരിച്ചു. തുടക്കത്തിൽ നിശ്ചിത ഉപഭോക്താക്കൾക്കിടയിൽ മാത്രം പരീക്ഷണാടിസ്ഥാനത്തിൽ സേവനം ലഭ്യമാക്കും. ഉപഭോക്താക്കളുടെ പ്രതികരണം വിലയിരുത്തിയ ശേഷം മാത്രമായിരിക്കും രാജ്യം മുഴുവൻ ഇത് വ്യാപിപ്പിക്കുക.
ഭക്ഷണവിതരണത്തിനായി പ്രത്യേക ആപ്പ് പുറത്തിറക്കുന്നതിനൊപ്പം നിലവിലുള്ള ഫ്‌ളിപ്കാർട്ട് ആപ്പിലൂടെയും ഈ സേവനം ലഭ്യമാക്കാനാണ് പദ്ധതി. എന്നാൽ ഏത് നഗരത്തിലാണ് ആദ്യമായി ഇത് തുടങ്ങുകയെന്നോ സേവനത്തിന് എന്ത് പേരാണ് നൽകുകയെന്നോ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. സർക്കാരിന്റെ കീഴിലുള്ള ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് (ONDC) ശൃംഖലയുമായി സഹകരിച്ചായിരിക്കും ഫ്‌ളിപ്കാർട്ടിന്റെ ഭക്ഷണവിതരണ സേവനം പ്രവർത്തിക്കുകയെന്ന് സൂചനകളുണ്ട്.
കുറഞ്ഞ നിരക്കിനേക്കാൾ ഉപരിയായി വേഗത്തിലുള്ള വിതരണം, വിപുലമായ റെസ്റ്റോറന്റുകളുടെ ശേഖരം, മികച്ച ഉപഭോക്തൃ അനുഭവം എന്നിവയ്ക്കായിരിക്കും കമ്പനി മുൻഗണന നൽകുക. നിലവിൽ സൊമാറ്റോയും സ്വിഗ്ഗിയും ഭരിക്കുന്ന ഭക്ഷണവിതരണ വിപണിയിൽ ഫ്‌ലിപ്കാർട്ടിന്റെ വരവ് മത്സരം കടുപ്പിക്കും.
Content Highlights: Flipkart confirms entry into the food delivery sector for 2026., Services to be integrated with ONDC network., Focus on fast delivery and extensive restaurant partnerships., Initial rollout via pilot testing in select regions.
Published: 24 Jul 2026, 02:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented