നിങ്ങള് എത്ര രൂപയും കലോറിയുമാണ് ഇതിലൂടെ 'ലാഭിച്ചത്' എന്ന് ആപ്പ് കാണിച്ചുതരും

ഭക്ഷണ സാധനങ്ങൾ ഓർഡർ ചെയ്യാനുള്ള ആപ്പുകൾ തുറക്കുക, ഇഷ്ടപ്പെട്ട വിഭവങ്ങൾ തിരഞ്ഞെടുക, കാർട്ടിലേക്ക് മാറ്റുക, അഡ്രസ്സ് നൽകി ലൈവ് ട്രാക്കിംഗ് നോക്കിയിരിക്കുക... പക്ഷേ ഒടുവിൽ ഒരു ഭക്ഷണവും വീട്ടുപടിക്കൽ എത്തില്ല. കേൾക്കുമ്പോൾ വിചിത്രമായി തോന്നാമെങ്കിലും കാര്യം സത്യമാണ്. ദക്ഷിണ കൊറിയയിൽ തുടങ്ങി ലോകമെമ്പാടും ജെൻസികൾക്കിടയിൽ തരംഗമായി മാറിയ ഡോപമിൻ ആപ്പുകൾ' (Dopamine Apps)നൽകുന്ന അനുഭവമാണിത്.
ഇത്തരത്തിലുള്ള ഒരു പ്രമുഖ പ്ലാറ്റ്ഫോമാണ് 'Food Never Comes' ഒരു രൂപ പോലും ചെലവാക്കാതെ, ഒരു കലോറി പോലും ശരീരത്തിൽ എത്താതെ ഓർഡർ ചെയ്യുന്നതിന്റെ സന്തോഷം മാത്രം നൽകുന്ന ഈ തരംഗത്തിന് പിന്നിലെ രഹസ്യമെന്താണെന്ന് അറിയാം. മസ്തിഷ്‌കത്തിൽ സന്തോഷവും സംതൃപ്തിയും നൽകുന്ന കെമിക്കലാണ് 'ഡോപമിൻ'. ഒരു സാധനം വാങ്ങാനോ ഭക്ഷണം ഓർഡർ ചെയ്യാനോ ആഗ്രഹിക്കുമ്പോൾ നമ്മുടെ തലച്ചോറിൽ ഡോപമിൻ ഉത്പാദിപ്പിക്കപ്പെടുന്നു.ഈ പുതിയ ആപ്പുകളിൽ ഇഷ്ടമുള്ള വിഭവങ്ങൾ കസ്റ്റമൈസ് ചെയ്ത് ഓർഡർ ചെയ്യാം. ഡെലിവറി റൈഡർ നിങ്ങളുടെ വീട്ടിലേക്ക് വരുന്ന ലൈവ് മാപ്പ് ട്രാക്ക് ചെയ്യാം. ഓർഡർ ഡെലിവർ ചെയ്തു' എന്ന നോട്ടിഫിക്കേഷൻ വരെ വരും. ഒടുവിൽ, നിങ്ങൾ എത്ര രൂപയും കലോറിയുമാണ് ഇതിലൂടെ 'ലാഭിച്ചത്' എന്ന് ആപ്പ് കാണിച്ചുതരും.
പ്രതീക്ഷ നൽകുന്ന സന്തോഷമാണ് ഈ ആപ്പിലേയ്ക്ക് യുവാക്കളൈ ആകർഷിക്കുന്നത്. നമുക്ക് സന്തോഷം ലഭിക്കുന്നത് ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ മാത്രമല്ല, അതിനായി കാത്തിരിക്കുമ്പോഴും കൂടിയാണ്. മെനു കാർഡുകൾ നോക്കുന്നതും വിഭവങ്ങൾ തിരഞ്ഞെടുക്കുന്നതും തലച്ചോറിന് താൽക്കാലികമായി വലിയ സന്തോഷവും മാനസിക ആശ്വാസവും നൽകാറുണ്ട്.
സാധനങ്ങൾ അനാവശ്യമായി വാങ്ങി പണം കളയുന്നവർക്ക് (Impulse Buying / Doom Shopping) ആ ശീലം ഒഴിവാക്കാൻ ഇതൊരു പരിഹാരമാണ്. പണം ചെലവാക്കാതെ തന്നെ 'ഓർഡർ ചെയ്തു' എന്ന തോന്നൽ ഉണ്ടാക്കാൻ ഇതിലൂടെ സാധിക്കും. സമ്മർദ്ദത്തിൽ നിന്നുള്ള മോചനമായും ഇതിനെ കാണാം. ജോലിസ്ഥലത്തെയും പഠനത്തിലെയും അമിത സമ്മർദ്ദവും ബോറടിയും മാറ്റാൻ ഒരു ചെറിയ 'ഡിജിറ്റൽ ഗെയിം പോലെയും ചെറുപ്പക്കാർ ഇതിനെ കാണുന്നുണ്ട്. ഈ ആപ്പുകൾ അനാവശ്യ ചെലവുകൾ കുറയ്ക്കുമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ ഇതിന് ചില ദോഷവശങ്ങളുമുണ്ടെന്ന് മാനസികാരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
യാഥാർത്ഥ്യത്തിൽ ഭക്ഷണം ലഭിക്കാത്തതുകൊണ്ട് തന്നെ, ഈ സന്തോഷം അധികനേരം നിലനിൽക്കില്ല. ഫോൺ അമിതമായി ഉപയോഗിക്കുന്ന ശീലത്തെയും പെട്ടെന്നുള്ള ഡിജിറ്റൽ സംതൃപ്തി (Instant Gratification) തിരയുന്ന പ്രവണതയെയും ഇത് വർദ്ധിപ്പിച്ചേക്കാം. ചുരുക്കത്തിൽ വർധിച്ചുവരുന്ന ജീവിതച്ചെലവുകളും സാമ്പത്തിക പ്രതിസന്ധികളും നിറഞ്ഞ ഈ കാലഘട്ടത്തിൽ, പണം കളയാതെ വിനോദവും സന്തോഷവും കണ്ടെത്താനുള്ള പുതിയ തലമുറയുടെ ഒരു വഴിമാറിയ ചിന്തയായും ഈ 'ഫേക്ക് ഓർഡറിംഗ്' തരംഗത്തെ കാണാം.
Content Highlights: Dopamine apps provide the psychological satisfaction of ordering food without actual costs or calorie intake., These apps act as a digital mechanism to curb impulse buying and doom shopping habits., They serve as a stress-relief tool for youth facing academic or professional pressure., Experts warn of potential risks like increased screen time and reliance on instant digital gratification.
Published: 27 Jul 2026, 03:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented