വൃക്കകളുടെ  ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ഭക്ഷണത്തിന്റെ പങ്ക് വളരെ വലുതാണ്. നമ്മള്‍ എന്ത് കഴിക്കുന്നുവെന്നത് വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും.വൃക്കരോഗങ്ങളുടെ ഫലപ്രദമായ നിയന്ത്രണത്തിലും ആഹാരക്രമത്തിന് കൃത്യമായ പങ്കുണ്ട്. ഇത്തരത്തില്‍ വൃക്കകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.

To advertise here,

വൃക്കകളുടെ ആരോഗ്യം സംരംക്ഷിക്കാന്‍ കഴിക്കേണ്ട ഒന്നാണ് കോളിഫ്‌ളവര്‍.ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് കോളിഫ്‌ളവര്‍. വിറ്റാമിന്‍ സി, കെ, ബി, ഫോളേറ്റ്, ഫൈബര്‍ തുടങ്ങിയവ ധാരാളം അടങ്ങിയ ഇവ വൃക്കയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. മധുരക്കിഴങ്ങ് കഴിക്കുന്നതും വൃക്കകള്‍ക്ക് ഗുണം ചെയ്യും.


ആന്റി ഓക്സിഡന്റുകളുടെ നല്ലൊരു സ്രോതസാണ് ബ്ലൂബെറി. കൂടാതെ ഇതില്‍ വിറ്റാമിന്‍ സി, ഫൈബര്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. ബ്ലൂബെറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വൃക്കകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും.വൃക്കകളുടെ ആരോഗ്യം സംരംക്ഷിക്കുന്നതില്‍ മുട്ടയ്ക്കും വലിയ സ്ഥാനമുണ്ട്. പ്രധാനമായും മുട്ടയുടെ വെള്ളയാണ് വൃക്കയുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നത്.

കാബേജ് കഴിക്കുന്നതും വൃക്കയുടെ ആരോഗ്യം മെച്ചപ്പെടുത്തും.കാപ്‌സിക്കം നമ്മുടെ ഡയറ്റില്‍ പതിവായി ഉള്‍പ്പെടുന്ന ഒന്നല്ല. എന്നാല്‍ ചുവന്ന കാപ്‌സിക്കത്തില്‍ പൊട്ടാസ്യം വളരെ കുറവായതിനാല്‍ വൃക്കകളുടെ ആരോഗ്യത്തിന് മികച്ചതാണ്. ആപ്പിള്‍ കഴിക്കുന്നതും വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്തും.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)