നമ്മുടെ അടുക്കളത്തോട്ടത്തില്‍ സുലഭമായി വളരുന്ന ഒരു പച്ചക്കറിയാണ് കുമ്പളങ്ങ. വലിയ അളവില്‍ ജലാംശം അടങ്ങിയിരിക്കുന്ന ഈ പച്ചക്കറിയ്ക്ക് നിരവധി പോഷകഗുണങ്ങളാണുള്ളത്. 96 ശതമാനമാണ് ഇതിലടങ്ങിരിക്കുന്ന ജലത്തിന്റെ അളവ്. കൂടാതെ ശരീരത്തിനാവശ്യമായ ഫൈബറുകള്‍,അന്നജം, പ്രോട്ടീന്‍, ഭക്ഷ്യനാരുകള്‍, കാത്സ്യം, മഗ്നീഷ്യം, അയണ്‍, പൊട്ടാസ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയവയും ഇതിലുണ്ട്. ഓലനും പുളിശ്ശേരിയുമെല്ലാം ഉണ്ടാക്കാനുപയോഗിക്കുന്ന ഇതിന്റെ ആരോഗ്യഗുണങ്ങളറിഞ്ഞിരിക്കാം.
കലോറി തീരെ കുറഞ്ഞ പച്ചക്കറി ആയതിനാല്‍ അമിതവണ്ണവും വയറും കുറയ്ക്കാന്‍ കുമ്പളങ്ങ ഗുണം ചെയ്യും. കുമ്പളങ്ങയില്‍ ധാരാളം ഫൈബര്‍ ഉണ്ട്. അതിനാല്‍ ഇവ സ്ഥിരമായി കഴിക്കുന്നത് വേഗത്തില്‍ വയര്‍ കുറയ്ക്കാന്‍ സഹായിക്കും. വളരെ കുറഞ്ഞ അളവില്‍ മാത്രമേ കൊഴുപ്പ് ഇതില്‍ അടങ്ങിയിട്ടുള്ളൂ എന്നതും ഗുണകരമാണ്. അത് ശരീരഭാരം കൂടാതെയിരിക്കാനും ഗുണം ചെയ്യും. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യാനും ഇതിന് കഴിവുണ്ട്.
Also Read
പ്രമേഹരോഗികള്‍ക്ക് പറ്റിയ മികച്ചൊരു ഭക്ഷണമാണിത്. കുമ്പളങ്ങ ജ്യൂസിന് ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ കഴിവുണ്ട്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കുന്നതിലൂടെ ഷുഗറും കുറയ്ക്കും. അതിനാല്‍ പ്രമേഹരോഗികള്‍ കുമ്പളങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ മറക്കരുത്.
അയണ്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ക്ഷീണവും തളര്‍ച്ചയുമുള്ളവര്‍ കുമ്പളങ്ങ കഴിക്കണം. ഇതിലെ അയണ്‍ ഹീമോഗ്ലോബിന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കും. അതിനാല്‍ വിളര്‍ച്ചയും അനീമിയയും അകറ്റാന്‍ വളരെ നല്ലതാണിത്.
വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഇത് ദഹന പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണ്. കുമ്പളങ്ങയില്‍ വലിയൊരു ശതമാനം ജലാംശമായതിനാല്‍ ഇവ എളുപ്പം ദഹിക്കുന്ന ഭക്ഷണമാണ്. നാരുകള്‍ ധാരാളം അടങ്ങിയതിനാല്‍ മലബന്ധം അകറ്റാനും ഇവ നല്ലതാണ്.
ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ശ്വസനം സുഗമമാക്കാനും കുമ്പളങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്താം. വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും ഇതിന് കഴിയും. നിര്‍ജ്ജലീകരണം തടയാനും ഇത് നല്ലൊരു പരിഹാരമാണ്. രോഗപ്രതിരോധശേഷി കൂട്ടാനും ഇവയ്ക്ക് കഴിവുണ്ട്.
(ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: Health Benefits Of ash gourd,winter melon,weight loss,healthy digestion,food
Published: 22 Dec 2023, 08:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented