നല്ല ഉറക്കം ലഭിക്കാത്തത് നമ്മളില്‍ പലരും നേരിടുന്ന വെല്ലുവിളിയാണ്. ഉറക്കം കൃത്യമല്ലെങ്കില്‍ അത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ ഹാനികരമായി ബാധിക്കും. പല കാരണങ്ങള്‍ കൊണ്ടും രാത്രി ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥ വരാം. ഉറക്കം വരാന്‍ സഹായിക്കുന്ന 'മെലാറ്റോണിന്‍' എന്ന ഹോര്‍മോണിന്റെ ഉത്പാദനത്തെ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. അത്തരത്തില്‍ നല്ല ഉറക്കം കിട്ടാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
ഉറക്കത്തെ സഹായിക്കുന്ന 'മെലാറ്റോണിന്‍' എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഏലയ്ക്ക. ഭക്ഷണത്തില്‍ ഇതുള്‍പ്പെടുത്തുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.
മഗ്‌നീഷ്യം ധാരാളം അടങ്ങിയ ഉലുവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രാത്രി നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും.ഉറക്കക്കുറവുള്ളവര്‍ ഭക്ഷണത്തില്‍ ഉലുവ കൂടുതലായി ഉള്‍പ്പെടുത്തണം.
Also Read
മത്തങ്ങ വിത്തുകള്‍ കഴിക്കുന്നതും പതിവാക്കണം. ഇതില്‍ അടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം, സിങ്ക് എന്നിവ മെലാറ്റോണിന്റെ ഉത്പാദനം കൂട്ടാനും നല്ല ഉറക്കം ലഭിക്കാനും ഗുണം ചെയ്യും. സാലഡുകളിലും സ്മൂത്തികളിലും മത്തങ്ങ വിത്തുപയോഗിക്കാം.
ബദാം കഴിക്കുന്നതും നന്നായി ഉറങ്ങാന്‍ നമ്മളെ സഹായിക്കും. ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്റെ ഉത്പാദനം കൂട്ടുകയും നല്ല ഉറക്കം പ്രദാനം ചെയ്യുകയും ചെയ്യും.
മഞ്ഞള്‍ നല്ല ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ്. മഞ്ഞളിലെ കുര്‍ക്കുമിനും നല്ല ഉറക്കത്തിന് ഗുണം ചെയ്യും.ഇഞ്ചി കഴിക്കുന്നതും ഉറക്കത്തിന് നല്ലതാണ്.ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മെലാറ്റോണിന്‍ കൂട്ടാനും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: Nutrition tips to sleep better foods to boost melatonin production
Published: 27 Mar 2024, 10:14 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented