വാല്‍നട്ട് എന്നത് നട്‌സുകളിലെ ഒരു സൂപ്പര്‍ഫുഡാണ്. പല തരത്തിലുള്ള പോഷകങ്ങളാല്‍ സമ്പന്നമായ വാല്‍നട്ടിന് ധാരാളം ആരോഗ്യ ഗുണങ്ങളാണുള്ളത്. ദിവസവും ഒരുപിടി വാല്‍നട്ട് കഴിക്കുന്നത് പല രോഗങ്ങളെയും പ്രതിരോധിക്കാന്‍ സഹായിക്കും. വാല്‍നട്ട് കഴിക്കാനുള്ള മികച്ച മാര്‍ഗ്ഗം തലേദിവസം രാത്രി വെള്ളത്തില്‍ കുതിര്‍ത്ത ശേഷം രാവിലെ കഴിക്കുന്നതാണ്. വാല്‍നട്ട് മില്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ മികച്ച ഭക്ഷണം കൂടിയാണ് വാല്‍നട്ട് . ഇതിലെ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ മസ്തിഷ്‌ക സന്ദേശങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഗുണംചെയ്യും. വാല്‍നട്ട് മില്‍ക്കില്‍ വിറ്റാമിന്‍ ഇ, സെലിനിയം, തുടങ്ങിയ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ആരോഗ്യത്തിന് വളരെ നല്ലതാണ്.
Also Read
വാല്‍നട്ട് മില്‍ക്ക് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും. ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉറവിടമാണ് വാല്‍നട്ട്സ്. കൂടാതെ ഇവ ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാനും സഹായിക്കും. പ്രമേഹ രോഗികള്‍ വാല്‍നട്ട് മില്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. വാല്‍നട്ട് മില്‍ക്ക് പതിവായി രാത്രി കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ ഗുണം ചെയ്യും.
കാത്സ്യം, പൊട്ടാസ്യം, അയേണ്‍, സിങ്ക് തുടങ്ങിയവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ ആരോഗ്യത്തിനും ഇവ നല്ലതാണ്. വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ വാല്‍നട്ട് മില്‍ക്ക് ചര്‍മത്തിന്റെ ആരോഗ്യത്തിനും മെച്ചപ്പെടുത്തും.
വാല്‍നട്ട് മില്‍ക്ക് ഉണ്ടാക്കുന്ന വിധം
ചേരുവകള്‍
വാല്‍നട്ട്-നാല് കപ്പ്
വെള്ളം-8 കപ്പ്
കുങ്കുമപ്പൂവ്(ആവശ്യമെങ്കില്‍)- 2 ഇഴകള്‍
ഏലക്ക പൊടി- 1 നുള്ള്
പിസ്ത പൊടിച്ചത്-അര ടീസ്പൂണ്‍
പഞ്ചസാര/തേന്‍ / ശര്‍ക്കര പൊടി -(ആവശ്യത്തിന്)
പാചകരീതി
വാല്‍നട്ട് കുറഞ്ഞത് 8-9 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കുക. മിക്‌സിയുടെ ജാറില്‍ ഈ കുതിര്‍ന്ന വാല്‍നട്ട് ഒന്നടിച്ചെടുക്കുക.ശേഷം പാല് ചേര്‍ത്ത് നന്നായി അടിച്ചെടുക്കണം.ഇതിലേയ്ക്ക് മധുരവും ചേര്‍ത്ത് കൊടുക്കാം. തുണിയോ അരിപ്പയോ ഉപയോഗിച്ച് ഈ മിശ്രിതം നന്നായി അരിച്ചെടുക്കാം, പിസ്ത പൊടിച്ചതും ചേര്‍ക്കാം. ശേഷം കുങ്കുമപ്പൂവ് ഏലക്കാപ്പൊടിയും ചേര്‍ത്തുപയോഗിക്കാം.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: health benefits of walnut milk
Published: 19 Mar 2024, 12:39 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented