കുട്ടികളുടെ തലച്ചോറിന്റെ ആരോഗ്യം അവരുടെ പഠനത്തേയും ബാധിക്കുന്ന ഒന്നാണ്. നല്ല ഓര്‍മ്മശക്തിയ്ക്കും ബുദ്ധിവികാസത്തിന് ആരോഗ്യകരമായ ഭക്ഷണം അവരുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. കുട്ടികളുടെ മസ്തിഷ്‌കം വികസിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് നല്ല പോഷകാഹാരം നല്‍കേണ്ടത്.
വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്സിഡന്റുകള്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളാണ് തലച്ചോറിന്റെ ആരോഗ്യത്തിനായി കഴിക്കേണ്ടതുണ്ട്.അത്തരത്തില്‍ കുട്ടികളുടെ ഓര്‍മ്മശക്തിക്കും ബുദ്ധിവികാസത്തിനും സഹായിക്കുന്ന ചില ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.
Also Read
ഒമേഗ -3 ഫാറ്റി ആസിഡും വിറ്റാമിന്‍ ഡിയും അടങ്ങിയ സാല്‍മണ്‍,മത്തി തുടങ്ങിയ മത്സ്യങ്ങള്‍ കുട്ടികള്‍ക്ക് കൊടുക്കുന്നത് കുട്ടികളുടെ ഓര്‍മ്മശക്തിക്കും അവരുടെ തലച്ചോറിനും നല്ലതാണ്.
ആന്റി ഓക്‌സിഡന്റുകളുടെ കലവറയായ ബ്ലൂബെറി കുട്ടികള്‍ക്ക് കൊടുക്കുന്നത് വളരെ നല്ലതാണ്. ഇത് അവരുടെ ഓര്‍മ്മശക്തി കൂടാനും തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.
കുട്ടികളുടെ ഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുക്കാന്‍ ശ്രദ്ധിക്കണം. പ്രോട്ടീനുകളും വിറ്റാമിനുകളും മുട്ടയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറിന്റെ ആരോഗ്യത്തെ സംരക്ഷിക്കാനും ഓര്‍മ്മശക്തി കൂട്ടാനും ഗുണം ചെയ്യും. മുട്ട കുട്ടികളുടെ പ്രഭാത ഭക്ഷണമായി നല്‍കുന്നത് അവരുടെ ബുദ്ധിവികാസത്തിന് ഗുണം ചെയ്യും.
ഇലക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. വിറ്റാമിനുകളുടെയും ആന്റിഓക്സിഡന്റുകളുടെയും ഭക്ഷണ നാരുകളുടെയും മികച്ച ഉറവിടമാണ് ഇലക്കറികള്‍. അതിനാല്‍ ഇവയും തലച്ചോറിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തും.ഡാര്‍ക്ക് ചോക്ലേറ്റും കുട്ടികള്‍ക്ക് നല്‍കുന്നത് നല്ലതാണ്. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഇവ കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
നട്‌സും വിത്തുകളും ഡയറ്റില്‍ ഉള്‍പ്പെടുത്താം, വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ വാള്‍നട്‌സ്, ചണ വിത്ത്, ചിയ വിത്ത് തുടങ്ങിയവ കഴിക്കുന്നതും കുട്ടികളുടെ ബുദ്ധിവികാസത്തിന് ഗുണം ചെയ്യും.
പയര്‍ വര്‍ഗങ്ങളും തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.മഗ്‌നീഷ്യം, സിങ്ക്, ഫൈബര്‍, ആന്റിഓക്‌സിഡന്റുകള്‍, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയ ഇവ തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.ഗോതമ്പ്, ബാര്‍ലി, അരി, ഓട്‌സ് തുടങ്ങിയവയില്‍ ബി വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ഓര്‍മശക്തി നിലനിര്‍ത്താനും ചെയ്യും.
പ്രോബയോട്ടിക് ഭക്ഷണമായ തൈര് തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. അയഡിന്‍, പ്രോട്ടീന്‍, സിങ്ക്, വിറ്റാമിന്‍ ബി12 തുടങ്ങിയവ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് ബുദ്ധിവികാസത്തിനും സഹായിക്കും. ആരോഗ്യകരമായ കൊഴുപ്പും മറ്റ് വിറ്റാമിനുകളും അടങ്ങിയ അവക്കാഡോ കുട്ടികള്‍ക്ക് കൊടുക്കുന്നതും അവരുടെ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഗുണം ചെയ്യും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: diet for better brain health
Published: 16 Mar 2024, 02:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented