നമുക്ക് ചില ഭക്ഷണം എത്ര കഴിച്ചാലും മതി വരില്ല. പ്രത്യേകിച്ച് വിശപ്പ് തോന്നിയില്ലെങ്കിലും വെറുതെ കഴിച്ചുപോകും. മുറിച്ചുവെച്ച പഴങ്ങള്‍, പലഹാരങ്ങള്‍ എന്നിങ്ങനെയുള്ള ഭക്ഷണത്തിനോടാണ് ഇത്തരത്തിലുള്ള താത്പര്യം തോന്നുക. ഭക്ഷണത്തിന്റെ രുചി മാത്രമല്ല എളുപ്പത്തില്‍ കഴിക്കാന്‍ കഴിയുമെന്നതും ഈ താത്പര്യത്തിന്റൈ പിന്നിലെ കാരണമാണ്.
അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്. അവിനാശ് ജി.എസ് ഒഫീഷ്യല്‍ എന്നയാളുടെ അക്കൗണ്ടിലാണ് ഈ പങ്കുവെച്ചിരിക്കുന്നത്. തണ്ടില്‍ നിന്നും വേര്‍പെടുത്തി വൃത്തിയാക്കി വെച്ച ഒരു ബൗള്‍ മുന്തിരി ഫ്രിഡ്ജിലേയ്ക്ക് വെക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്.
Also Read
പാത്രം ഫ്രിഡ്ജിലേയ്ക്ക് വെക്കാന്‍ ശ്രമിക്കുമ്പോള്‍ മുന്തിരി എടുക്കാന്‍ തോന്നുകയും അപ്പോള്‍ തന്നെ ഫ്രിഡ്ജിന്റെ വാതില്‍ അടക്കാന്‍ ശ്രമിക്കുന്നതും കാണാം. എന്നാല്‍ ഉടന്‍ തന്നെ വീണ്ടും ഫ്രിഡ്ജ് തുറന്ന് മുന്തിരിയെടുത്തു കഴിക്കുന്നു. വീണ്ടും ഫ്രിഡ്ജ് അടയ്ക്കുമ്പോള്‍ വീണ്ടും മുന്തിരിയെടുക്കുകയും അയാള്‍ ചെയ്യുന്നത് വീഡിയോയില്‍ കാണാം.
വീണ്ടും വീണ്ടും കൂടുതല്‍ മുന്തിരി അയാള്‍ ബൗളില്‍ നിന്നെടുത്തു കഴിക്കുന്നത് തുടരുന്നതും വീഡിയോയിലുണ്ട്. ഒടുവില്‍ ഫ്രിഡ്ജില്‍ നിന്നും മുഴുവന്‍ മുന്തിരിയും അയാള്‍ പാത്രത്തോടെ എടുത്തുകൊണ്ട് കഴിക്കാന്‍ പോകുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഫെബ്രുവരിയില്‍ പോസ്റ്റ് ചെയ്ത വീഡിയോ ജനശ്രദ്ധ പിടിച്ചുപറ്റിയത് വളരെ വേഗത്തിലാണ്. ഇതിനകം 97 ദശലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്.
വീഡിയോക്ക് താഴെ നിരവധിയാളുകളാണ് കമന്റുമായെത്തിയത്. ഇത് ശരിക്കും സത്യമാണ്, ഇവിടെയും അതുപോലെ തന്നെ, എന്റെ കാര്യം ഇന്‍സ്റ്റഗ്രാം എങ്ങനെയാണ് അറിഞ്ഞത്, ചിപ്‌സിന്റെ കാര്യവും ഇങ്ങനെതന്നെ തുടങ്ങിയ നിരവധി കമന്റുകളാണ് വന്നു കൊണ്ടിരിക്കുന്നത്.
Content Highlights: viral video about 'hard to resist' grapes has more than 97 million views
Published: 26 Mar 2024, 05:08 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented