കുട്ടികളുടെ വളര്‍ച്ചയില്‍ ആരോഗ്യകരമായ ഭക്ഷണത്തിന് നല്ലൊരു പ്രധാന്യമുണ്ട്. കുട്ടികളുടെ ഓര്‍മശക്തിക്കും ബുദ്ധിവികാസത്തിനും വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്സിഡന്റുകള്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ ആവശ്യമാണ്. അത്തരത്തില്‍ കുട്ടികള്‍ക്ക് ദിവസവും നല്‍കേണ്ട ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
ഒമേഗ-3 ഫാറ്റി ആസിഡുകളും വിറ്റാമിന്‍ ഡിയും അടങ്ങിയ സാല്‍മണ്‍ പോലുള്ള മത്സ്യങ്ങള്‍ കുട്ടികള്‍ക്ക് കൊടുക്കുന്നത് അവരുടെ ഓര്‍മ്മശക്തിക്കും തലച്ചോറിന്റെ ആരോഗ്യത്തിനും നല്ലതാണ്.
പയറുവര്‍ഗങ്ങള്‍, ചിക്കന്‍ പോലെയുള്ള പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളും കുട്ടികളുടെ വളര്‍ച്ചയ്ക്ക് പ്രധാനമാണ്.
Also Read
കുട്ടികള്‍ക്ക് പാല്‍, പാലുത്പ്പന്നങ്ങള്‍ കൊടുക്കാന്‍ ശ്രദ്ധിക്കാം. ഇതിലെല്ലാം കാത്സ്യവും വിറ്റാമിന്‍ ഡിയും അടങ്ങിയിരിക്കുന്നു. ഇവയൊക്കെ കുട്ടികളുടെ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഇത് ഗുണം ചെയ്യും.
ഇലക്കറിക്കളും കുട്ടികളും കൊടുത്തിരിക്കേണ്ട ഭക്ഷണമാണ്. വിറ്റാമിനുകളുടെയും ആന്റി ഓക്സിഡന്റുകളുടെയും ധാതുക്കളുടെയും നാരുകളുടെയും ഉറവിടമാണ് ഇലക്കറികള്‍. ഇതിലുള്ള വിറ്റാമിന്‍ എ, ബി, ഇ, കെ, സി എന്നിവയ്ക്കൊപ്പം ബീറ്റാ കരോട്ടിന്‍, ഫോളേറ്റ് എന്നിവ കുട്ടികളുടെ മസ്തിഷ്‌ക വികാസത്തിന് സഹായിക്കുന്നു.
നട്‌സും കുട്ടികള്‍ക്ക് കൊടുത്തിരിക്കേണ്ട ഭക്ഷണമാണ്. വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും ഇതിലടങ്ങിയിട്ടുണ്ട്. പഴങ്ങള്‍ കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും കുട്ടികളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും. പ്രോട്ടീനുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയതാണ് മുട്ട. ഇവ തലച്ചോറിന്റെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ സഹായിക്കും. അതിനാല്‍ ദിവസവും ഓരോ മുട്ട വീതം കുട്ടികള്‍ക്ക് നല്‍കാം.
(ശ്രദ്ധിക്കുക: വിദഗ്ധനായ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടിയശേഷം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: foods that should be included in the daily daily diet of growing children
Published: 10 Sept 2024, 04:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented