ടോക്യോ: തബിറ വിളമ്പിയ പഫര്‍ മത്സ്യവിഭവം കഴിച്ച് തെക്കന്‍ കുമാമോട്ടോയിലെ ഗവര്‍ണര്‍ പറഞ്ഞു -ഒയിഷി. ജാപ്പനീസ് ഭാഷയില്‍ സ്വാദിഷ്ഠം എന്നര്‍ഥം. അതോടെ, പഫര്‍ മത്സ്യം പാചകംചെയ്യാനുള്ള ലൈസന്‍സുനേടുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയായി ജപ്പാനിലെ പത്തുവയസ്സുകാരി കരിന്‍ തബിറ.

To advertise here,

ലോകത്തെ ഏറ്റവും അപകടകരമായ ഭക്ഷണങ്ങളിലൊന്നാണ് പഫര്‍ മത്സ്യം. സയനൈഡിനെക്കാള്‍ മാരകമായ വിഷമടങ്ങിയിട്ടുള്ള ഈ മത്സ്യം പാകംചെയ്യുമ്പോള്‍ വിഷാംശമുള്ള ഭാഗങ്ങള്‍ ശരിയായി നീക്കംചെയ്തില്ലെങ്കില്‍ കഴിക്കുന്നവര്‍ മരിച്ചുപോകാനിടയുണ്ട്.

അതിനാല്‍ പഫര്‍ മത്സ്യം പാചകംചെയ്യാന്‍ പ്രത്യേക ലൈസന്‍സ് ആവശ്യമാണ്. ലൈസന്‍സെടുക്കാനുള്ള പരീക്ഷയില്‍ ഏതുപ്രായക്കാര്‍ക്കും പങ്കെടുക്കാം. പ്രൊഫഷണല്‍ ഷെഫുകള്‍ ഉള്‍പ്പെടെ 60 പേര്‍ ജയിച്ച ഇത്തവണത്തെ പരീക്ഷയില്‍ 93 പേര്‍ പങ്കെടുത്തിരുന്നു.