രാത്രിയില്‍ ശരിയായ ഉറക്കം ലഭിക്കാത്തത് നമ്മളില്‍ ഭൂരിഭാരം ആളുകളും നേരിടുന്ന ഒരു പ്രശ്‌നമാണ്.  ഉറക്കക്കുറവിന് പല കാരണങ്ങളുണ്ടാകും. ഉറക്കം കുറയുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങളേയും ബാധിക്കുന്ന കാര്യമാണ്. രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങളെ അറിഞ്ഞിരിക്കാം.

To advertise here,

ബദാം മഗ്നീഷ്യത്തിന്റെ മികച്ച കലവറയാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്റെ ഉത്പാദനം നിയന്ത്രിക്കുന്നു. അതിനാല്‍ രാത്രി കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ബദാം മില്‍ക്ക് കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ ഗുണം ചെയ്യും.

അതുപോലെ തന്നെ മഞ്ഞളിട്ട പാല്‍ കുടിയ്ക്കുന്നതും നല്ലതാണ്. കാച്ചിയ പാലില്‍ ഒരു നുള്ള് മഞ്ഞള്‍ ചേര്‍ത്ത് രാത്രി കിടക്കുന്നതിന് മുന്‍പ് കഴിയ്ക്കാം. ഇത് നല്ല ഉറക്കമുണ്ടാകാന്‍ സഹായിക്കും. മഞ്ഞളിലെ കുര്‍കുമിനാണ് ഇതിന് സഹായിക്കുന്നത്.

ഉയര്‍ന്ന ആന്റി ഓക്സിഡന്റ് സ്രോതസായ കിവിയും കഴിക്കാം. ഇത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. അതിനാല്‍ കിവി ജ്യൂസും ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കാം . ചെറിപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുന്നതും വളരെ നല്ലതാണ്. ഉറക്കക്കുറവ് പരിഹരിക്കുന്ന മെലാറ്റോനിണിന്റെ നല്ലൊരു സ്രോതസാണ്  ചെറിപ്പഴം. അതിനാല്‍ ചെറി ജ്യൂസ് രാത്രി കുടിക്കുന്നതും നല്ല ഉറക്കത്തിന് ഗുണം ചെയ്യും.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)