
തിരുവനന്തപുരം: ഇരുപത് രൂപയ്ക്ക് ഊണ്, ആറു രൂപയ്ക്ക് ചായയും കടിയും...വായനശാല വളപ്പിന്റെ ഗൃഹാതുര അന്തരീക്ഷം. ഇവയൊക്കെ നഷ്ടമാകുമോ എന്ന ആശങ്കയിലാണ് പാളയം സെന്‍ട്രല്‍ ലൈബ്രറി അങ്കണം. ഒട്ടേറെപ്പേരുടെ ആശ്രയമായിരുന്ന പാളയം സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയിലെ സുഭിക്ഷാ കാന്റീന്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്.
രാവിലെ പ്രഭാത ഭക്ഷണവും വൈകീട്ട് കഞ്ഞിയുമൊക്കെ മിതമായ നിരക്കില്‍ ലഭിച്ചിരുന്ന, കാന്റീന്‍ വായനാ കുടുംബശ്രീ പ്രവര്‍ത്തകരാണ് നടത്തിവന്നത്.നാടന്‍പാട്ട് കലാകാരനായ ജയചന്ദ്രന്‍ കടമ്പനാടിന്റെ നേതൃത്വത്തില്‍ തികഞ്ഞ കലാ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവിടെ ലൈബ്രറി ജീവനക്കാര്‍ക്ക് ചായയും വടയുമൊക്കെ ആറു രൂപ നിരക്കിലാണ് നല്‍കുന്നത്. നൂറുകണക്കിന് പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കും സാധാരണക്കാര്‍ക്കും ഇരുപത് രൂപയ്ക്ക് ഊണ് ലഭിക്കുന്ന നഗരത്തിലെ ഏക സ്ഥലവും സുഭിക്ഷാ കാന്റീനാണ്.
Also Read
സമീപത്തെ യൂണിവേഴ്സിറ്റി കോളേജ്, യൂണിവേഴ്സിറ്റി ഹോസ്റ്റല്‍, ഫൈന്‍ ആര്‍ട്സ് കോളേജ് എന്നിവിടങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളുടെയും പൊതുജനങ്ങളുടെയും അഭയകേന്ദ്രമാണിവിടം. ഓണാവധിയില്‍ പൂട്ടിയ കാന്റീന്‍ ഇതുവരെ തുറന്നിട്ടില്ല.
ലൈബ്രറി ജീവനക്കാരെ വേണ്ടരീതിയില്‍ പരിഗണിക്കുന്നില്ല എന്ന പരാതിയുയര്‍ത്തി കാന്റീനിന്റെ കരാര്‍ തടയാനുള്ള നീക്കങ്ങള്‍ നടക്കുന്നതായാണ് നടത്തിപ്പുകാര്‍ പരാതിപ്പെടുന്നത്.
ലൈബ്രറി ജീവനക്കാര്‍ക്ക് പ്രത്യേക മുറിയും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എസ്.എ.ടി.യിലും ആവശ്യമായ പൊതിച്ചോറ് തികയാതെ വരുമ്പോള്‍ യുവജന സംഘടനകള്‍ ഓടിയെത്തുന്നതും ഇതേ സെന്‍ട്രല്‍ ലൈബ്രറി കാന്റീനിലാണ്. അവര്‍ക്ക് 25 രൂപ മാത്രമാണ് കാന്റീന്‍ പാര്‍സലിന് ഈടാക്കുന്നത്.
സേവനം ലക്ഷ്യമിട്ട് തുച്ഛമായ വരുമാനത്തില്‍ പ്രവര്‍ത്തിക്കുന്നതാണെങ്കിലും മുന്തിയ നിലവാരത്തിലും രുചിയിലുമാണ് ഭക്ഷണം വിളമ്പിയിരുന്നത്. ഇവിടേക്കുള്ള കുടിവെള്ള വിതരണം ചിലര്‍ തടസ്സപ്പെടുത്തിയതായി മുന്‍പ് പരാതി ഉയര്‍ന്നിരുന്നു. ഇതിനോട് ചേര്‍ന്ന ശൗചാലയം കൃത്യമായി പരിപാലിക്കുന്നില്ലെന്നും പരാതിയുണ്ട്.
Content Highlights: state central library subhiksha canteen Under threat of closure
Published: 25 Sept 2024, 08:11 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented