ഭക്ഷണം കഴിച്ചാലുടനെ അസിഡിറ്റി പ്രശ്‌നങ്ങള്‍ സ്ഥിരമായി വരുന്ന പലരും നമുക്കിടയിലുണ്ട്. ജീവിതശൈലിയിലെ മാറ്റങ്ങളും ശരിയല്ലാത്ത ഭക്ഷണരീതികളുമൊക്കെ ഇതിന് കാരണമാണ്.
അസിഡിറ്റിയെ തടയാന്‍ ഭക്ഷണശീലങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
വയറിന് പ്രശ്‌നങ്ങളുള്ളവരും സ്ഥിരമായി അസിഡിറ്റി പ്രശ്‌നങ്ങള്‍ വരുന്നവരും ആദ്യം ചെയ്യേണ്ടത് കൃത്യസമയത്ത് ഭക്ഷണം കഴിക്കുകയെന്നതാണ്. അധികം ഭക്ഷണം ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കി ഭക്ഷണം ഇടയ്ക്കിടയ്ക്ക് കഴിക്കുന്നത് അസിഡിറ്റിയെ പ്രതിരോധിക്കാന്‍ ഗുണം ചെയ്യും. കൂടാതെ ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. ദഹനം എളുപ്പത്തിലാക്കുന്നതിലും ആസിഡ് ഉത്പാദനത്തിന്റെ വ്യതിയാനം കൃത്യമാക്കുന്നതിനും ധാരാളം വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും.
Also Read
ബേക്കറി പലഹാരങ്ങള്‍, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, കൊഴുപ്പും എരിവും നിറഞ്ഞ ഭക്ഷണങ്ങള്‍ എന്നിവ പാടെ ഒഴിവാക്കാനും ശ്രദ്ധിക്കണം. ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇതിനായി ബദാം, അണ്ടിപ്പരിപ്പ്, ചണവിത്ത്, സൂര്യകാന്തി വിത്തുകള്‍ മുതലായവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
പച്ചക്കറികളും സുഗന്ധവ്യഞ്‌ജനങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പൊതുവേ ദഹന പ്രശ്‌നങ്ങളെ അകറ്റാന്‍ ഗുണം ചെയ്യും.കൂടിയ അളവില്‍ ഉപ്പ്, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.അസിഡിറ്റി പ്രശ്‌നമുള്ള ചിലര്‍ക്ക് ഉരുളക്കിഴങ്ങ്, ബീന്‍സ് എന്നിവ കഴിയ്ക്കുന്നത് വയറിന് പ്രശ്‌നമുണ്ടാക്കാറുണ്ട് . അതിനാല്‍ ഇവയും പ്രശ്‌നമുണ്ടെങ്കില്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നത് നല്ലതാണ്.
സിട്രസ് പഴങ്ങള്‍ അധികം കഴിക്കാതിരിക്കുന്നതാണ് അസിഡിറ്റിയുള്ളവര്‍ക്ക് നല്ലത്. ഓറഞ്ച്, നാരങ്ങ മുതലായ അതിനാല്‍ ഒഴിവാക്കാം. കഫൈന്‍ അടങ്ങിയ ഭക്ഷണങ്ങളും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക. കാരണം ചിലര്‍ക്ക് അതും അസിഡിറ്റി ഉണ്ടാക്കാം. ചായ,കാപ്പി എന്നിവയുടെ അമിത ഉപഭോഗം കുറയ്ക്കാനും ശ്രദ്ധിക്കണം.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: diet hacks to get rid of acidity
Published: 21 Sept 2024, 10:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented