ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് ശരീരത്തിന് അത്യാവശ്യമാണ്. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ അറിഞ്ഞിരിക്കാം. ഫൈബര്‍ രണ്ടു തരത്തിലാണുള്ളത്. ലയിക്കുന്നതും ലയിക്കാത്തതുമായ ഫൈബറുകളുണ്ട്.മലബന്ധം, ഉയര്‍ന്ന കൊളസ്ട്രോള്‍, ക്യാന്‍സര്‍, ടൈപ്പ് -2 പ്രമേഹം തുടങ്ങിയ വിവിധ ആരോഗ്യ പ്രശ്നങ്ങളെ നിയന്ത്രിക്കുന്നതിന് ഇവയ്ക്ക് വലിയ പങ്കുണ്ട്. ഇതൊക്കെയാണ് ഗുണങ്ങള്‍.
നാരുകളാല്‍ സമ്പന്നമായി ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ ഗുണം ചെയ്യും. നാരുകള്‍ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക.ഇവ ശരീരഭാരം നിയന്ത്രിക്കാന്‍ ഗുണകരമാകും.
Also Read
നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനും നല്ലതാണ്. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കും.
ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ മലബന്ധം, ദഹനക്കുറവ് പോലുള്ള ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കും.നാരുകള്‍ അടങ്ങിയ മിക്ക പഴങ്ങളും പച്ചക്കറികളും ആന്റിഓക്സിഡന്റുകളാലും ഫൈറ്റോകെമിക്കലുകളാലും സമ്പുഷ്ടമാണ്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: Include these fiber rich foods in your diet
Published: 19 Sept 2024, 09:09 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented