രു ദിവസത്തെ ഭക്ഷണത്തില്‍ പ്രാതലിന് വളരെയേറെ പ്രധാന്യമുണ്ട്. പ്രഭാതഭക്ഷണത്തില്‍ പോഷകമൂല്യമുള്ള ഭക്ഷണങ്ങള്‍ വേണം ഉള്‍പ്പെടുത്തേണ്ടത്. രാവിലെയുള്ള ഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തുന്നത് ദിവസം മുഴുവന്‍ ഊര്‍ജം പ്രദാനം നല്‍കും. പ്രാതലില്‍ മുട്ട ഉള്‍പ്പെടുത്തുന്നതിന്റെ  ആരോഗ്യഗുണങ്ങളറിഞ്ഞിരിക്കാം.

To advertise here,

മുട്ട പ്രോട്ടീനിന്റെ നല്ലൊരു സ്രോതസാണ്. കൂടാതെ ആരോഗ്യകരമായ കൊഴുപ്പും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് കൂടുതല്‍ ഊര്‍ജം പ്രദാനം ചെയ്യുകയും വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.ഇതിലെ കൊഴുപ്പ് കൊളസ്ട്രോള്‍ കൂട്ടുമെന്ന് പലരും കരുതുന്നുണ്ട്. എന്നാല്‍ ഇത് തെറ്റാണ്, ഡയറ്ററി കൊളസ്ട്രോള്‍ അതായത് നല്ല കൊളസ്ട്രോളാണ് മുട്ട കാരണം ശരീരത്തില്‍ കൂടുന്നത്. 

കോളിന്‍, ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ തുടങ്ങിയ ഘടകങ്ങള്‍ മുട്ടയിലുണ്ട്. ഇവ ശരീരത്തിന് വളരെയധികം ഗുണം ചെയ്യും. കോളിന്‍ നാഡീവ്യവസ്ഥയുടെയും തലച്ചോറിന്റെയും പ്രവര്‍ത്തനശേഷി കൂട്ടാന്‍ സഹായിക്കും. മഞ്ഞക്കരുവിലുള്ള ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ എന്നിവ തിമിര സാധ്യത കുറയ്ക്കും.

രക്തത്തിലെ ഒരു തരം ലിപിഡ് കൊഴുപ്പ് കുറയ്ക്കാന്‍ ഇതിലെ ഒമേഗ-3 സഹായിക്കുന്നു. ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും മുട്ട നല്ലതാണ്. പ്രാതലിനായി പുഴുങ്ങിയ മുട്ട കഴിക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇതില്‍ കലോറി വളരെ കുറവാണ്. ഇത് കൊഴുപ്പ് കുറയ്ക്കാന്‍ ഗുണകരമാണ്.ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന ഭക്ഷണമാണിത്.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം  ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)