മുടിയുടെ ആരോഗ്യം നഷ്ടപ്പെടുന്നതില്‍ ആശങ്കപ്പെടുന്ന നിരവധിയാളുകള്‍ നമുക്കിടയിലുണ്ട്. തലമുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഡയറ്റിലാണ് ആദ്യ ശ്രദ്ധിക്കേണ്ടത്. തലമുടി വളരാനും ആരോഗ്യം മെച്ചപ്പെടുത്താനും വിറ്റാമിനുകളും ധാതുക്കളും മറ്റും അടങ്ങിയ നട്‌സുകള്‍ കഴിക്കുന്നത് നല്ലതാണെന്നാണ് ന്യൂട്രീഷ്യനിസ്റ്റായ ദീപ്ശിഖ ജെയിന്‍ പറയുന്നത്. അത്തരത്തില്‍ തലമുടി വളരാന്‍ സഹായിക്കുന്ന ചില നട്‌സുകളെ അറിഞ്ഞിരിക്കാം.

To advertise here,

പോഷക ഗുണങ്ങള്‍ ധാരാളം അടങ്ങിയ ഒന്നാണ് ബ്രസീല്‍ നട്‌സ്. ഇവയില്‍ സെലീനിയം ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ഇവ തലമുടി വളരാനും മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യുമെന്ന് ന്യൂട്രീഷ്യനിസ്റ്റായ ദീപ്ശിഖ ജെയിന്‍ വ്യക്തമാക്കുന്നു.

ബദാം മുടിയുടെ ആരോഗ്യത്തിന് മികച്ച ഭക്ഷണമാണ്. ബയോട്ടിന്‍, പ്രോട്ടീന്‍, ഇരുമ്പ്,  ഒമേഗ 3 ഫാറ്റി ആസിഡ്, സിങ്ക്, വിറ്റാമിന്‍ ഇ, വിറ്റാമിന്‍ ബി എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ബദാം കഴിക്കുന്നത് തലമുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കും. ഇതിനായി കുതിര്‍ത്ത ബദാമാണ് കൂടുതല്‍ നല്ലത്.

കശുവണ്ടിപ്പരിപ്പില്‍  മോണോസാച്ചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ അണ്ടിപ്പരിപ്പ് കഴിക്കുന്നതും തലമുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും മുടി കൊഴിച്ചില്‍ കുറയ്ക്കുകയും ചെയ്യും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.