കാപ്പി കുടിക്കുന്നത് വെറും ഉന്മേഷത്തിനാണെന്നു കരുതിയെങ്കിൽ തെറ്റി. കാപ്പി കുടിച്ചാൽ ബുദ്ധിതെളിയുമെന്നും മറവി കുറയുമെന്നും പുതിയ പഠനം. മിതമായ അളവിൽ കഫീൻ ഉപയോഗിക്കുന്നത് മറവിരോഗത്തിനുള്ള സാധ്യത കുറയ്ക്കുമെന്നും മസ്തിഷ്ത്തിന്റെ പ്രവർത്തനക്ഷമത നിലനിർത്താൻ സഹായിക്കുമെന്നുമാണ് പഠനം.
ഹാർവാഡ് സർവകലാശാലയിലെ എപ്പിഡെമിയോളജിസ്റ്റ് യു ഷാങ്ങിന്റെ നേതൃത്വത്തിൽ 1,30,000 ആളുകളിൽ ദീർഘകാലം നടത്തിയ നിരീക്ഷണത്തിലാണ് ഈ കണ്ടെത്തലുകൾ. ജെ.എ.എം.എ. ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദിവസം രണ്ടോ മൂന്നോ കപ്പ് കാപ്പിയോ ഒന്നോ രണ്ടോ കപ്പ് ചായയോ കുടിക്കുന്നവരിൽ മറവിരോഗസാധ്യത കുറയുന്നതായിരുന്നു കണ്ടെത്തൽ.
പ്രതിദിനം അഞ്ച് കപ്പുവരെ കാപ്പി കുടിക്കുന്നവരിൽ മറവിരോഗസാധ്യത 18 ശതമാനം കുറവാണെന്ന് പഠനം പറയുന്നു. ഇതൊരു നിരീക്ഷണാത്മക പഠനം മാത്രമായതിനാൽ ഫലങ്ങളെ പൂർണമായ തെളിവായി കാണാനാവില്ലെന്നും ഒരു സൂചനയായി മാത്രമേ കണക്കാക്കാവൂ എന്നും ഗ്ലാസ്ഗോ സർവകലാശാലയിലെ നവീദ് സത്താർ അഭിപ്രായപ്പെട്ടു.
Content Highlights: Discover how moderate coffee consumption can enhance cognitive function, reduce memory loss, and potentially lower dementia risk.
Published: 14 Feb 2026, 03:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented