രീരഭാരം കുറയ്ക്കാനായി പല ശ്രമങ്ങളും നമ്മള്‍ നടത്താറുണ്ട്. ഭക്ഷണക്രമത്തിലും മാറ്റാന്‍ വരുത്താന്‍ നമ്മള്‍ ശ്രദ്ധിക്കാറുണ്ട്. ഡയറ്റ് ക്രമീകരിക്കുമ്പോള്‍ നമ്മളില്‍ പല സംശയങ്ങളും ഉയര്‍ന്ന് വരാറുണ്ട്. തടി കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ മുട്ട കഴിയ്ക്കാമോയെന്നും ഇത്തരത്തില്‍ പലര്‍ക്കും ആശങ്കയുണ്ട്. മുട്ടയില്‍ അവശ്യ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. കലോറി കുറഞ്ഞ ഭക്ഷണം കൂടിയാണിത്. കൂടാതെ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ മുട്ട ശരീരഭാരം കുറയ്ക്കാന്‍ ഗുണം ചെയ്യും.

To advertise here,

പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് ന്യൂട്രീഷന്‍ ജേണല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. വിറ്റാമിനുകളായ എ,ഡി,ബി12  തുടങ്ങിയയും ഇതിലടങ്ങിയിട്ടുണ്ട്. കൂടാതെ ഇരുമ്പ്, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും മുട്ടയിലടങ്ങിയിട്ടുണ്ട്.

മുട്ടയില്‍ കോളിന്‍ എന്ന മൈക്രോ ന്യൂട്രിയന്റ് അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും അത്യാവശ്യമായ ഒന്നാണ്. ഈ പോഷകങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല. പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.

മുട്ട ഒരു മികച്ച പ്രഭാതഭക്ഷണം കൂടിയാണ്. പ്രഭാതഭക്ഷണത്തിന് മുട്ട കഴിക്കുന്നത് ശരീരഭാരം എളുപ്പം കുറയ്ക്കാന്‍ സഹായിക്കും. പ്രോട്ടീന്‍ സമ്പുഷ്ടമായ പ്രഭാതഭക്ഷണം കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അമിതമായി ഭക്ഷണം കഴിക്കുന്നതിനെ നിയന്ത്രിക്കാനും ഗുണം ചെയ്യും. കൂടാതെ, മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയുമ്പോള്‍ ശരീരഭാരം കുറയുന്നത് വേഗത്തിലാകും. മുട്ട കഴിക്കുന്നത് മെറ്റബോളിസം  കൂട്ടുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)