ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇത് ശരീരത്തില്‍ ഊര്‍ജം പകരാനും പോഷകങ്ങളെ ആഗിരണം ചെയ്യാനും സഹായിക്കും. അതിനൊപ്പം തലമുടിയുടേയും ചര്‍മത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. രാവിലെ വെറുംവയറ്റില്‍ കഴിച്ചാല്‍ ഗുണമേറുന്ന ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.
നട്സ് ഡയറ്റില്‍ പ്രധാനമായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ്. മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും വിറ്റാമിനുകളും ഫൈബറും ഇതിലടങ്ങിയിട്ടുണ്ട്. വെറുംവയറ്റില്‍ നട്സ് കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാനും വിശപ്പ് കുറയ്ക്കാനും നല്ലതാണ്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഇവ കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
Also Read
മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ അടങ്ങിയ ഒരു ഫലമാണ് അവക്കാഡോ. ഇത് കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഇവ പ്രയോജനപ്പെടും. ഹൃദയാരോഗ്യം സംരക്ഷിക്കാനും ദഹനം മെച്ചപ്പെടുത്താനും ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടതാക്കാനും ഇത് കഴിക്കാം.
ചിയാ വിത്തുകള്‍ നാരുകളാല്‍ സമ്പുഷ്ടമാണ്. വെറും വയറ്റില്‍ ഇത് രാവിലെ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കും. കൂടാതെ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഇവ തലച്ചോറിന്റെ പ്രവര്‍ത്തനം മികച്ചതാക്കും.ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയിരിക്കുന്നതിനാല്‍ ദഹനവും മെച്ചപ്പെടുത്തും
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: healthiest fats to begin your day with
Published: 26 Jul 2024, 04:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented