ഭക്ഷണത്തില്‍ ഉലുവ ഉള്‍പ്പെടുത്തുന്നത് ഇഷ്ടമുള്ളവരാണോ നിങ്ങള്‍ ? നേരിയ കയ്പ് കലര്‍ന്ന രുചിയുള്ളതിനാല്‍ കറികളില്‍ നിന്നും എടുത്തുമാറ്റുന്നവരും കുറവല്ല. എന്നാല്‍ ഉലുവയ്ക്ക് നിരവധി പോഷകഗുണങ്ങളുണ്ട്. വിറ്റാമിന്‍ എ,സി, ആന്റി ഓക്സിഡന്റുകള്‍ എന്നിവയുടെയൊക്കെ മികച്ച കലവറയാണിത്. ഉലുവ മുളപ്പിച്ച് കഴിക്കുന്നതുകൊണ്ടും നിരവധി ആരോഗ്യഗുണങ്ങളുണ്ട്. വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നതിനാല്‍ ഇത് മുളപ്പിച്ച് കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും.
ശരീരഭാരം കുറയ്ക്കാന്‍ ഇത് കഴിക്കുന്നത് വളരെ നല്ലതാണ്. കലോറി വളരെ കുറഞ്ഞതും ഫൈബര്‍ ധാരാളം അടങ്ങിയതുമായതിനാല്‍ ഉലുവ മുളപ്പിച്ച് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഇത് ശരീരഭാരം നിയന്ത്രിക്കാനും ഗുണം ചെയ്യും. വയറിലെ കൊഴുപ്പിനെ പുറംതള്ളാനും നല്ലതാണ്. ഇതിലെ ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും ചര്‍മത്തിന് തിളക്കം പകരും. അകാലവാര്‍ധക്യം തടയാനും ഗുണകരമാണ്. അതിനൊപ്പം തലമുടിയുടെയും ആരോഗ്യവും ശക്തിപ്പെടുത്തും.
Also Read
മുളപ്പിച്ച ഉലുവയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും മലബന്ധത്തെ പ്രതിരോധിക്കുകയും ചെയ്യും. നെഞ്ചെരിച്ചിലും അസിഡിറ്റിയും അകറ്റാനും പ്രയോജനം ചെയ്യും. അതിനാല്‍ ദഹനപ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ഉലുവ മുളപ്പിച്ച് കഴിക്കുന്നത് ആശ്വാസം പകരും.
പ്രമേഹ രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ഉലുവ. കാരണം ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ഇതിനായും ഉലുവ മുളപ്പിച്ച് തന്നെ കഴിക്കാം. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഉലുവ അഥവാ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്. ഒപ്പം ഹൃദയത്തിന്റെ ആരോഗ്യവും സംരംക്ഷിക്കും.എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഉലുവ മുളപ്പിച്ചതിലുള്ള കാത്സ്യവും മഗ്നീഷ്യവും സഹായിക്കും. വിളര്‍ച്ചയുള്ളവരും ഇത് കഴിക്കുന്നത് നല്ലതാണ്. ഇരുമ്പിന്റെ നല്ലൊരു സ്രോതസാണിത്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക )
Content Highlights: health benefits of eating methi sprouts
Published: 01 Aug 2024, 07:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented